ബ്രിസ്‌റ്റോൾ: 56 പന്തിൽ നൂറു റൺസെടുത്ത രോഹിത് ശർമയുടെ മിടുക്കിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ 20 ട്വൻറി പരമ്പര സ്വന്തമാക്കി. നേരത്തേ ഓരോ കളിക...
ബ്രിസ്‌റ്റോൾ: 56 പന്തിൽ നൂറു റൺസെടുത്ത രോഹിത് ശർമയുടെ മിടുക്കിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ 20 ട്വൻറി പരമ്പര സ്വന്തമാക്കി.
നേരത്തേ ഓരോ കളികൾ ഇന്ത്യയും ഇംഗ്ലണ്ടും ജയിച്ചിരുന്നു.
ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ ഇംഗ്ലണ്ട് 198 റൺസെടുത്തിരുന്നു.
മറുപടിയിറങ്ങിയ ഇന്ത്യ എട്ടു പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. 11 ബൗണ്ടറിയും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
ശിഖർ ധവാൻ (21), രാഹുൽ (19), വിരാട് കോലി (43) എന്നിവരുടെ സംഭാവനയും വിജയത്തിനു സഹായകമായി.
ഹർദിക് പാണ്ഡ്യ 14 പന്തിൽ 33 റൺസെടുത്ത് ഇന്ത്യൻ ജയം അനായാസമാക്കി. നാല് ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയും പാണ്ഡ്യ ഇന്ത്യൻ ജയത്തിൽ സുപ്രധാന പങ്കുവഹിച്ചു.
ഒരു റൺ ഔട്ടും അഞ്ചു ക്യാച്ചുമെടുത്തു വിക്കറ്റ് കീപ്പർ എം.എസ് ധോണിയും അത്ഭുതം രചിച്ചു.

COMMENTS