തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2394 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2400 അടിയാണ്. ജലനിരപ്പ് ഒരടി കൂടി ഉയര്...
തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2394 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2400 അടിയാണ്. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. ഇന്നു രാത്രി കണ്‍ട്രോള്‍ റൂം തുറക്കും.
ജലനിരപ്പ് 2400 അടിയാകുന്നതിനു മുമ്പ് അണക്കെട്ട് തുറക്കാനാണ് തീരുമാനം. അതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കുന്നതിനു പിന്നാലെ ഡാം തുറക്കാനാണ് തീരുമാനം.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ഇടുക്കി ജലസംഭരണിയില്‍ ജലം ഉയരുമ്പോള്‍ ജലനിരപ്പ് ക്രമീകരിക്കുന്നത്. വെള്ളം ഒഴുക്കി കളയുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തും. വെള്ളം ചെറുതോണി പുഴയിലൂടെ പെരിയാറ്റിലെത്തും.
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളില്‍ 2200 ഘനലിറ്റര്‍ വെള്ളം സംഭരിക്കാം. അണക്കെട്ടിന്റെ സംഭരണശേഷിയുടെ ഏകദേശം 88 ശതമാനം വെള്ളം ഇപ്പോള്‍ നിറഞ്ഞിട്ടുണ്ട്.
ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 91.20 മില്ലി ലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
Highlight: Idukki dam water level increases as heavy rain continues.

COMMENTS