പൈനാവ്: ഇടുക്കി അണക്കെട്ട് അതിന്റെ സമ്പൂര്‍ണ സംഭരണ ശേഷിയിലെത്താന്‍ രണ്ടടി കൂടി ബാക്കിനില്‍ക്കെ, ഷട്ടര്‍ തുറക്കുന്നതിന് നടപടികളെക്കുറിച്...
പൈനാവ്: ഇടുക്കി അണക്കെട്ട് അതിന്റെ സമ്പൂര്‍ണ സംഭരണ ശേഷിയിലെത്താന്‍ രണ്ടടി കൂടി ബാക്കിനില്‍ക്കെ, ഷട്ടര്‍ തുറക്കുന്നതിന് നടപടികളെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചു.
എന്നാല്‍, അപായ ഭീതിയുള്ളതിനാല്‍ രാത്രിയില്‍ ഷട്ടര്‍ തുറക്കില്ല.
2400 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 2399 അടി ജലം ഉയര്‍ന്നിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായുണ്ട്.
അണക്കെട്ട് പൂര്‍ണ സംഭരണ ശേഷിയിലെത്താന്‍ കാത്തുനില്‍ക്കില്ലെന്ന് മന്ത്രി എംഎം മണി അറിയിച്ചു.
ഇടുക്കിക്കു മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് 136 അടിയിലേക്കെത്തി. മുല്ലപ്പെരിയാര്‍ അപകടാവസ്ഥയിലായതിനാല്‍, അവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഇടുക്കിയുടെ സുരക്ഷയെ ബാധിക്കാനും സാദ്ധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ചെറുതോണിയിലെ ഷട്ടര്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു.
മുല്ലപ്പെരിയാറിലെ അധിക ജലം സ്പില്‍ വേ വഴി ഒഴുക്കിക്കളയുന്നുണ്ട്. ഇതും എത്തുന്നത് ഇടുക്കിയിലേക്കാണ്.
COMMENTS