കൊല്‍ക്കത്ത: വിവാദ പരാമര്‍ശവുമായി വീണ്ടുമൊരു ബിജെപി നേതാവ്. ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസിന്റെ പരാമര്‍ശങ്ങളാണ് വി...
കൊല്‍ക്കത്ത: വിവാദ പരാമര്‍ശവുമായി വീണ്ടുമൊരു ബിജെപി നേതാവ്. ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസിന്റെ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്.
ഗാന്ധിജി ആടുകളെ അമ്മയായാണ് കണ്ടതെന്നാണ് ചന്ദ്രകുമാറിന്റെ പരാമര്‍ശം. സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠന്‍ ശരത് ബോസിന്റെ ചെറുമകനാണ് ചന്ദ്രകുമാര്‍ ബോസ്.
വ്യാഴാഴ്ചയാണ് വിവാദത്തിനു ആധാരമായ ട്വീറ്റ് ചെയ്തത്. മുത്തച്ഛനായ ശരത് ബോസിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. ഗാന്ധിജിക്കു പാല്‍കുടിക്കുന്നതിനായി രണ്ട് ആടുകളെ കൊണ്ടുവന്നിരുന്നു.
ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധിജി അവരുടെ പാല്‍ കുടിക്കുന്നതിലൂടെ അവവരെ അമ്മയായാണ് കണ്ടിരുന്നത്. ചന്ദ്രകുമാര്‍ ട്വീറ്റില്‍ പറയുന്നു.
മണിക്കൂറുകള്‍ക്കുള്ളില്‍ എതിര്‍പ്പുമായി ബിജെപി നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തി.
ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്നു പറഞ്ഞിട്ടില്ല. ഹിന്ദുക്കള്‍ അമ്മയായി കാണുന്നത് പശുവിനെയാണ്. ഹിന്ദുക്കളുടെ സംരക്ഷകനാണ് താനെന്ന് ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ബിജെപി മുന്‍ ബംഗാള്‍ അധ്യക്ഷന്‍ കൂടിയായ റോയ് ട്വീറ്റ് ചെയ്തു.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ചന്ദ്രകുമാര്‍ രംഗത്തെത്തി. ട്വീറ്ററിന്റെ ആലങ്കാരികത ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തരുതെന്നാണ് രാഷ്ട്രീയക്കാരോടുള്ള എന്റെ സന്ദേശം. മൃഗങ്ങളെ സംരക്ഷിക്കണം. പക്ഷേ അതു മനുഷ്യനെ തല്ലിക്കൊന്നിട്ടാവരുതെന്നും ചന്ദ്രകുമാര്‍ വിശദീകരിച്ചു.
Highlight: Hindus should not eat goat s meat Bengal bjp leader explains his tweet

COMMENTS