ആക്രമിക്കപ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ണൂര്‍: മട്ടന്നൂരില്‍ കാറില്‍ സഞ്ചരിച്ചിരുന്ന നാലു സിപിഎം പ്രവര്‍ത്തകരെ തടഞ്ഞിട്ടു വെട്ടി...
ആക്രമിക്കപ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന കാര്‍
കണ്ണൂര്‍: മട്ടന്നൂരില്‍ കാറില്‍ സഞ്ചരിച്ചിരുന്ന നാലു സിപിഎം പ്രവര്‍ത്തകരെ തടഞ്ഞിട്ടു വെട്ടി പരിക്കേല്‍പ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
വെട്ടേറ്റ ഇടവേലിക്കല്‍ ലതീഷ്, ലനീഷ്, ശരത്, സായുഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂന്നു ബൈക്കുകളിലെത്തിയ അക്രമിസംഘം കാര്ഡ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെട്ടാനുപയോഗിച്ച വാള്‍ മട്ടന്നൂര്‍ ആശ്രയ ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
നീര്‍വേലിയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
Keywords: Kannur, Car, CPM, BJP, RSS, Attack
COMMENTS