മോസ്‌കോ: ഷൂട്ടൗട്ട് ഈ ലോകകപ്പിന്റെ വിധി നിര്‍ണയിക്കുന്നതില്‍ വീണ്ടും കാരണമാവുകയാണ്. സ്വീഡനാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളി. ...
മോസ്‌കോ: ഷൂട്ടൗട്ട് ഈ ലോകകപ്പിന്റെ വിധി നിര്‍ണയിക്കുന്നതില്‍ വീണ്ടും കാരണമാവുകയാണ്. സ്വീഡനാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളി.
കൊളംബിയയെ 4-3ന് കീഴടക്കി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്റെ മിന്നുന്ന സേവുകളാണ് ഇംഗ്ലണ്ടിനു തുണയായത്.
അധികസമയത്തും കളി 1-1 സമനിലയില്‍ തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ആധിപത്യം ഇംഗ്ലണ്ടിനു തന്നെയായിരുന്നു.
ഹാമിഷ് റോഡ്രിഗസ് ഇല്ലാതെ ഇറങ്ങിയ കൊളംബിയ പ്രതിരോധ ഫുട്‌ബോളാണ് തുടക്കം മുതല്‍ക്കേ കളിച്ചത്. ഇത് ഇംഗ്ലണ്ടിന് നിരവധി അവസരങ്ങള്‍ നല്കി. രപക്ഷേ, ഒന്നും മുതലാക്കാന്‍ സാധിച്ചില്ല.
ഇംഗ്ലണ്ടിന് 41ാം മിനിറ്റില്‍ ലഭിച്ച ഫ്രീക്കിക്ക് പാഴായി. ക്യാപ്ടന്‍ ഹാരി കെയ്‌നിന്റെ പെനാല്‍റ്റി 57ാം മിനിറ്റില്‍ ഗോളായി മാറി. ഇതിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കിനുള്ള ശ്രമത്തിനിടെ ഹാരി കെയ്‌നെ കാര്‍ലോസ് സാഞ്ചസ് വീഴ്ത്തുകയായിരുന്നു. ഇതിനു കിട്ടിയ പെനാല്‍റ്റി കെയ്ന്‍ പന്ത് സുന്ദരമായി വലയിലെത്തിച്ചു.
ഇന്‍ജുറി ടൈമില്‍ പക്ഷേ, ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് കൊളംബിയ ഗോള്‍ നേടി. ക്വാഡ്രാഡോ കോര്‍ണറില്‍നിന്ന് ഉയര്‍ത്തിയ പന്ത് ഇംഗ്ലീഷ് വലയിലേക്ക് തലകൊണ്ടു മിനാ ചെത്തിയിടുകയായിരുന്നു.
മല്‍സരം ഇതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു തോന്നിയ കൊളംബിയ എതിരാളികളെ കായികമായി നേരിടാന്‍ തുടങ്ങി. ഇതോടെ, ഫൗളുകള്‍ നിരവധിയായിരുന്നു. കൊളംബിയ മൊത്തം ആറ് മഞ്ഞകാര്‍ഡുകള്‍ കണ്ടുവെന്നു പറയുമ്പോള്‍ തന്നെ കളി എത്രമാത്രം പരുക്കനായിരുന്നുവെന്നു വ്യക്തമാണ്. രണ്ട് മഞ്ഞകാര്‍ഡുകളാണ് ഇംഗ്ലണ്ട് കണ്ടത്.
COMMENTS