മോസ്‌കോ : ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ചരിത്രം കുറിച്ച് ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍. അഞ്ചാം മിനിറ്റില്‍ പിന്നിലായശേ...
മോസ്‌കോ : ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ചരിത്രം കുറിച്ച് ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍.
അഞ്ചാം മിനിറ്റില്‍ പിന്നിലായശേഷമാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മരിയോ മാന്‍ഡ്‌സുകിച്ച് അധിക സമയത്ത് നേടിയ ഗോളാണ് വിജയമുദ്രയായത്.
കീറണ്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനുവേണ്ടി ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ആദ്യഗോള്‍ ഇവാന്‍ പെരിസിച്ചിന്റെ വകയായിരുന്നു.
ചരിത്രത്തിലാദ്യമായണ് ക്രൊയേഷ്യ ഫൈനലില്‍ എത്തുന്നത്. ഞായറാഴ്ച ഫൈനലില്‍ ഫ്രാന്‍സിനെയാണ് ക്രൊയേഷ്യ നേരിടുക.
The moment when you book your country a place in the #WorldCupFinal!
— FIFA World Cup 🏆 (@FIFAWorldCup) July 11, 2018
A goal that @MarioMandzukic9 and @HNS_CFF will never forget...
👀 TV listings 👉 https://t.co/xliHcxWvEO
📺 Highlights 👉 https://t.co/LOdKDX2Cwn pic.twitter.com/giu0LqA3iP
ഭാഗ്യമാണ് ക്രൊയേഷ്യയെ ഇവിടെ വരെ എത്തിച്ചത്. ഒത്തിണക്കമില്ലാതെ ആക്രമിച്ചാണ് അവര്‍ മുന്നിലെത്തിയത്.
ആദ്യം പിന്‍വലിഞ്ഞ ഇംഗ്ലണ്ട് പിന്നെ കൃത്യമായി ആക്രമണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. എന്നാല്‍, ബോക്‌സിനരികെവച്ച് ഡെലെ ആല്ലിയുടെ നീക്കത്തെ ലൂക്കാ മോഡ്രിച്ച് വീഴ്ത്തിയിതിന് ഇംഗ്ലണ്ടിന് കിട്ടിയ ഫ്രീകിക്ക് ക്രൊയേഷ്യയുടെ വിധിയെഴുതിയെന്നാണ് എല്ലാവരും കരുതിയത്. ട്രിപ്പിയറുടെ ഗംഭീര ഫ്രീകിക്ക് ക്രൊയേഷ്യന്‍ വലയിലേക്ക് ശരവേഗത്തിലെത്തിയതോടെ ഫൈനല്‍ ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലെന്നു സര്‍വരും കരുതിപ്പോയിരുന്നു.
വലതേയ്ക്കു ചാടിയ ഡാനിയേല്‍ സുബാസിച്ചിന്റെ തലയ്ക്കുമുകളിലൂടെ പന്ത് വലയില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ, ക്രൊയേഷ്യ വല്ലാതെ പതറുന്നതു കാണാമായിരുന്നു.
ട്രിപ്പിയറുടെ ഗോളില്‍ ക്രൊയേഷ്യ പതറി. പാസുകള്‍ പൂര്‍ത്തിയാക്കാന്‍ പോലുമാവാതെ അവര്‍ അമ്പരന്നു നില്‍ക്കുന്നതു കാണായിരുന്നു. ഇവാന്‍ റാകിടിച്ചിന്റെ നീക്കങ്ങള്‍ രണ്ട് തവണ സഹകളിക്കാരിലേക്കെത്താതെ അവസാനിച്ചു.
ഇതോടെ, ഇംഗ്ലണ്ടിന് കരുത്തു കൈവന്നതുപോലെ തോന്നി. അവര്‍ ശക്തമായ പ്രതിരോധത്തിലൂടെ ക്രൊയേഷ്യയെ പൂട്ടി. ഒപ്പം ശക്തമായി പ്രത്യാക്രമണം നടത്തുകയും ചെയ്തു.
ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്‌നിനെ വലയ്ക്കു മുന്നില്‍വച്ച് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ സുബാസിച്ച് സാഹസികമായി തടഞ്ഞിട്ടു. ആ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതിന്റെ വില ഇംഗ്ലണ്ട് കൊടുക്കുകയും ചെയ്തു. പിന്നീട് കെയ്ന്‍ നടത്തിയ നീക്കവും സുബാസിച്ച് തടഞ്ഞു.
തൊട്ടുപിന്നാലെ കിട്ടിയ അവസരം ജെസി ലിങ്ഗാര്‍ഡ് പുറത്തേയ്ക്കടിച്ചു കളഞ്ഞു. ഒര്‍ത്ഥത്തില്‍ ക്രൊയേഷ്യയുടെ രക്ഷകന്‍ അവരുടെ ഗോള്‍ കീപ്പര്‍ സുബാസിച്ചായിരുന്നു.
ആദ്യപകുതി അവസാനിക്കുന്നതിനു മുന്‍പ് ക്രൊയേഷ്യക്ക് ഫ്രീകിക്ക് കിട്ടിയെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍, രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ ഉണര്‍ന്നിരുന്നു. അവര്‍ ആധിപത്യത്തോടെ പന്തുതട്ടാന്‍ തുടങ്ങി. റാകിടിച്ചും റെബിച്ചും വേഗം മുന്നേറി. ഇംഗ്ലണ്ട് അപ്പോള്‍ പ്രതിരോധത്തിലേക്കു മാറി. കിട്ടിയ അവസരത്തില്‍ ആക്രമണം നടത്തുകയും ചെയ്തു. ഇവാന്‍ പെരിസിച്ചിന്റെ ശക്തമായ അടി ബോക്‌സില്‍ തട്ടിത്തെറിച്ചപ്പോള്‍ ഇംഗ്ലീഷ് പ്രതിരോധം പതറി.
അധികം വൈകുന്നതിനു മുന്‍പ് വലതുപാര്‍ശ്വത്തില്‍നിന്ന് വ്രസാല്‍ക്കോയുടെ ഗംഭീര ക്രോസിന് വാള്‍ക്കറുടെ തലയ്ക്കുമുകളിലൂടെ കാല്‍വച്ച് പെരിസിച്ച് ലക്ഷ്യം ഭേദിച്ചു. ഇതോടെ, ഇംഗ്ലണ്ട് നടുങ്ങി. പിന്നെ പൊരിഞ്ഞ പോരായി.
തൊട്ടുപിന്നാലെ പെരിസിച്ചിന്റെ അടി പോസ്റ്റില്‍ത്തട്ടിത്തെറിച്ച് തിരിച്ച് റെബിച്ചിന്റെ കാലിലേക്കെത്തിയെങ്കിലും ഷോട്ട് പിക്‌ഫോര്‍ഡ് പിടിച്ചു രക്ഷിച്ചു. പിന്നെയും ക്രൊയേഷ്യ ആക്രമിച്ചു. മരിയോ മാന്‍ഡ്കുച്ചിന്റെ അടി പിക്‌ഫോര്‍ഡ് പിടിച്ചെടുത്തു. പിന്നെ, കളി അധിക സമയത്തേക്കുനീണ്ടു.
അധികസമയത്ത് ട്രിപ്പിയര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് സ്റ്റോണ്‍സ് അസാധാരണ ഹെഡര്‍ തൊടുത്തുവെങ്കിലും ഗോള്‍വലക്കു മുന്നില്‍ വ്രസാല്‍ക്കോ തലകൊണ്ട് കുത്തി അപകടം ഒഴിവാക്കി വിട്ടു.
തൊട്ടു പിന്നാലെ ക്രൊയേഷ്യന്‍ താരം മാന്‍ഡ്‌സുകിച്ചിന്റെ മിന്നല്‍ക്കുതിപ്പ് സാഹസികമായി പിക്‌ഫോര്‍ഡ് തടഞ്ഞിട്ടു. പിന്നെ ക്രൊയേഷ്യയുടെ കുതിപ്പു തന്നെയായിരുന്നു. അവര്‍ കത്തിക്കയറി. അധികസമയം തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെ ഇംഗ്ലീഷ് പ്രതിരോധക്കാരന്‍ വാള്‍ക്കറുടെ പന്ത് തലകൊണ്ട് കുത്തിഒഴിവാക്കാനുള്ള ശ്രമം പാളിപ്പോയി. പന്ത് പെരിസിച്ചിന്റെ തലയില്‍ തട്ടി ഇംഗ്ലീഷ് ഗോള്‍മുഖത്തെത്തി. ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്നുള്ള മാന്‍ഡ്‌സുകിച്ചിന്റെ മിന്നല്‍പ്രഹരത്തിനു മുന്നില്‍ പിക്‌ഫോര്‍ഡിന് ഒന്നും ചെയ്യാനായില്ല.
അതോടെ ഇംഗ്‌ളണ്ട് പതറിപ്പോയി. പിന്നെ തിരിച്ചടിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. ലോക ഫുട്‌ബോളില്‍ പുതിയൊരു ചരിത്രം കുറിക്കപ്പെടുകയും ചെയ്തു.
COMMENTS