കാസര്‍ഗോഡ്: മുന്‍മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. കാസര്‍കോട് ചെര്‍ക്കളയില...
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
2001 ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന അദ്ദേഹം മുസ്ലിം ലീഗിന്റെ പ്രധാന നേതാവും നാലു തവണ മഞ്ചേശ്വരം മണ്ഡലത്തില്‍ എം.എല്‍.എയുമായിരുന്നു. ഖബറടക്കം പിന്നീട്.
COMMENTS