തിരുവനന്തപുരം: കേരളത്തിലെ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കാലവര്‍ഷക്കെടുതി വി...
തിരുവനന്തപുരം: കേരളത്തിലെ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ എത്തിയതാണ് അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും വലിയ ദുരിതമാണ് ഉണ്ടായതെന്നും കേന്ദ്രമന്ത്രി വിലയിരുത്തി.
ദുരിതം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും 10 ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടും എത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കാലവര്‍ഷക്കെടുതിയുടെ ആദ്യ ഘട്ടമായി 80 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
COMMENTS