കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലിമിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയശേഷം ഒളിവില്‍കഴിഞ്ഞ മൂന്ന...
കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലിമിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയശേഷം ഒളിവില്‍കഴിഞ്ഞ മൂന്നു ഭീകരരെ സൈന്യം വെടിവച്ചു കൊന്നു.
സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുദ്വാനിയില്‍ ഭീകരരുണ്ടെന്ന് വിവരം ലഭിക്കുകയും ഇതനുസരിച്ചു സേന മേഖല വളയുകയുമായിരുന്നു. ഭീകരര്‍ സേനയ്ക്കു നേരേ വെടിയുതിര്‍ത്തപ്പോള്‍ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
സ്ഥലത്തുനിന്നു മൂന്നു ഭീകരരുടെ മൃതദേഹങ്ങള്‍ കിട്ടിയതായി പൊലീസ് മേധാവി എസ്.പി.വൈദ് പറഞ്ഞു. ആയുധങ്ങളും ഭീകരരുടെ പക്കലുണ്ടായിരുന്നു. ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഭീകരരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ കോണ്‍സ്റ്റബിള്‍ സലീം ഷായെ ഭീകരര്‍ കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു. വെടിയുണ്ടകള്‍ തുളച്ചുകയറിയ ഷായുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമിലെ ഖൗമോ ഗാത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
കുല്‍ഗാമിലെ വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഷായെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കത്വയില്‍ പൊലീസ് പരിശീലനത്തിലായിരുന്ന ഷാ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടു പോയത്.
ജാവീദ് അഹമ്മദ് ദര്‍, ഔറംഗസേബ് എന്നീ പൊലീസുകാരെയും അടുത്തിടെ ഇതുപോലെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിച്ചിരുന്നു.

COMMENTS