ഷാര്‍ജ: എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ നിന്ന് യുഎഇയിലെത്തിയ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. ഒഴിവുവേളകള്‍ സാമൂഹിക സാംസകാരിക ജീവകാരുണ്യ...
ഷാര്‍ജ: എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ നിന്ന് യുഎഇയിലെത്തിയ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു.
ഒഴിവുവേളകള്‍ സാമൂഹിക സാംസകാരിക ജീവകാരുണ്യ രംഗത്ത് സമര്‍പ്പിക്കാന്‍ തല്പരരായ എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഷാര്‍ജയില്‍ ഒത്തുകൂടുകയായിരുന്നു.
യു.എ.ഇയിലുള്ള എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഗമം നടത്താനും സാമ്പത്തിക രംഗത്ത് കൂട്ടായ്മയും സഹകരണവും വര്‍ധിപ്പിക്കാന്‍ ഉതകുന്ന രൂപത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് രൂപം കൊടുക്കാനും തീരുമാനിച്ചു.
അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു, കാവുങ്ങല്‍ നാസര്‍, ചെമ്പകത്ത് കരീം എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും പി.എം അസൈനാര്‍ ചെണ്ടപ്പുറായ ചെയര്‍മാനും ഉനൈസ് തൊട്ടിയില്‍ ജനറല്‍ കണ്‍വീനറും ബാലകൃഷ്ണന്‍ പട്ടാളത്തില്‍ ട്രഷററുമായ അഡ്‌ഹോക് കമ്മിറ്റിക്ക് യോഗം അംഗീകാരം നല്‍കി.
സുലൈമാന്‍ മാട്ടറ, ബദറുദൂജാ മമ്പുറം, റഷീദ് കള്ളിയത്, എ.പി നൗഫല്‍, സൈദലവി ചോലക്കന്‍, സി.എം ബഷീര്‍, വിശ്വനാഥ്, ഇക്ബാല്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി .
COMMENTS