തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു. ഇതിന്റെ മുന്ന...
തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു. ഇതിന്റെ മുന്നോടിയായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. മന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.
ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യൂ.സി.സി പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതി അമ്മ നേതൃത്വം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

COMMENTS