ബാങ്കോക് : ലോകത്തിനാകെ ആശ്വാസമാവുന്ന വാര്‍ത്ത. തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയവരില്‍ പതിമൂന്നു പേരയും രക്ഷിച്ചു പുറത്തുകൊണ്ടുവന്നു. കോ...
ബാങ്കോക് : ലോകത്തിനാകെ ആശ്വാസമാവുന്ന വാര്‍ത്ത. തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയവരില്‍ പതിമൂന്നു പേരയും രക്ഷിച്ചു പുറത്തുകൊണ്ടുവന്നു. കോച്ചും ഒരു കുട്ടിയുമാണ് ഒടുവില്‍ പുറത്തുവന്നത്.
ജൂണ്‍ 23നാണ് സംഘം ഗുഹ കാണാനെത്തിയതും അതിനുള്ളില്‍ കുടുങ്ങിയതും. വൈല്‍ഡ് ബോര്‍സ് എന്ന ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികള്‍ കോച്ചിനൊപ്പം വിനോദയാത്രയ്ക്കു വന്നതായിരുന്നു.
11 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുള്ളത്. കുട്ടികളിലൊരാളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കരുതിയിരുന്ന ഭക്ഷണം വീതിച്ചു കഴിച്ചാണ് ഇത്രദിവസം ഇവര്‍ പിടിച്ചുനിന്നത്. കോച്ച് ഇകപോള്‍ ചന്റവോങ് (25) ആണ് കൂട്ടത്തില്‍ ഏറ്റവും അവശന്‍. ഇദ്ദേഹം ഭക്ഷണം കഴിക്കാതെ കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു.
കുട്ടികളുമായി ഗുഹയില്‍ കയറിയ തെറ്റിന് കോച്ച് രക്ഷിതാക്കളോടു മാപ്പു ചോദിച്ചിരുന്നു. തന്റെ ജീവന്‍ ബലികൊടുത്താണെങ്കിലും കുട്ടികളെ കാത്തുരക്ഷിക്കുമെന്ന് അദ്ദേഹം രക്ഷാസംഘത്തോടു പറഞ്ഞിരുന്നു.
മൂന്നാംഘട്ട രക്ഷാദൗത്യം ഇന്നു രാവിലെയാണ് തുടങ്ങിയത്. എട്ടു കുട്ടികളെ രണ്ട് ദിവസങ്ങളിലായി പുറത്തെത്തിച്ചിരുന്നു. രക്ഷിച്ചെടുത്ത കുട്ടികളെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ടെത്തിയവരെ കാണാന്‍ ബന്ധുക്കളെ പോലും അനുവദിക്കുന്നില്ല. അണുബാധയോ മറ്റോ ഉണ്ടായി അവരുടെ ആരോഗ്യം മോശമാകുമെന്ന ഭയം നിമിത്തമാണ് സന്ദര്‍ശകരെ ഒഴിവാക്കിയിരിക്കുന്നത്.
പ്രദേശത്ത് കനത്തമഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. അതിനാല്‍, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് തീരുമാനം. തുടര്‍ച്ചയായി രണ്ട് ദിവസം മഴ പെയ്യാതെ മാറി നില്‍ക്കുകയാണ്. ഇതാണ് രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കാന്‍ സഹായകമായത്. ഗുഹയ്ക്കുള്ളിലെ വെള്ളം കഴിയുന്നത്ര പുറത്തുകളയുന്നുമുണ്ട്. ഗുഹയിലെ അടിയൊഴുക്ക് ശക്തമായിട്ടുണ്ട്. ഇതു രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
പുറത്തെത്തിച്ച കുട്ടികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികള്‍ രാവിലെ ചോക്ലേറ്റ് ബ്രഡ് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ക്ക് അതു കൊടുത്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു കുട്ടികള്‍ക്ക് അണുബാധയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഗുഹാമുഖത്തുനിന്ന് 700 മീറ്റര്‍ ഉള്ളില്‍ യുദ്ധമുറി തന്നെ രക്ഷാപ്രവര്‍ത്തകര്‍ സജ്ജീകരിച്ചിരുന്നു. നീന്തല്‍ വസ്ത്രങ്ങളും ഭക്ഷണവും ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുമൊക്കെ കുട്ടികള്‍ക്ക് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ഈ സുരക്ഷിത സ്ഥാനത്തെ ചേംബര്‍ 3 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
COMMENTS