തൃശ്ശൂര്‍: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് കേരള പൊലീസില്‍ ജോലി ലഭിച്ചു. സ്‌പെഷ്യല്‍ റിക്രൂട്ട...
തൃശ്ശൂര്‍: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് കേരള പൊലീസില്‍ ജോലി ലഭിച്ചു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രികയ്ക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും. ഇതോടെ കുടുംബത്തെ പട്ടിണിയില്‍ നിന്നും രക്ഷിക്കാനുള്ള ചന്ദ്രികയുടെ സ്വപ്‌നമാണ് സഫലമാകുന്നത്. പട്ടിണി മൂലമാണ് സഹോദരന്‍ മധു കഴിഞ്ഞ ഫെബ്രുവരി 22 ന് മോഷ്ടിച്ചെന്ന കുറ്റത്തിന് കൊല്ലപ്പെട്ടത്.
ചന്ദ്രിക അടക്കം 74 ആദിവാസികള്‍ക്കാണ് ഇന്ന് നിയമന ഉത്തരവ് ലഭിക്കുന്നത്. ആദിവാസികളെ പൊലീസിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താന്‍ നിയമന ചട്ടങ്ങളില്‍ ഭേഗഗതി കൊണ്ടുവന്നിരുന്നു. ഇവരുടെ സേവനം മാവോയിസ്റ്റു ഭിഷണിയുള്ള പ്രദേശങ്ങളിലടക്കം പ്രയോജനം ചെയ്യുമെന്നാണ് ഇതിലൂടെ ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്. ഇവര്‍ക്ക് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം നല്‍കും.

COMMENTS