അമ്പലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്തി മടങ്ങുകയായിരുന്ന പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാറില്‍ ടാങ്കര്‍ ലോറി ഇടിച്ച് യുവതിയും രണ്ടു പൊലീസുക...
അമ്പലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്തി മടങ്ങുകയായിരുന്ന പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാറില്‍ ടാങ്കര്‍ ലോറി ഇടിച്ച് യുവതിയും രണ്ടു പൊലീസുകാരും മരിച്ചു. ദേശീയ പാതയില്‍ അമ്പലപ്പുഴയില്‍ ഇന്നു രാവിലെ അഞ്ചു മണിക്കാണ് സംഭവം.
കാണാതായ ഹസീന, കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകല, കാറോടിച്ചിരുന്ന കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. സിവില്‍ പൊലീസ് ഓഫീസര്‍ നിസാറിനെ (42) ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ അമ്പലപ്പുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊട്ടിയത്തുനിന്ന് കാണാതായ ഹസീനയെ അങ്കമാലിയില്‍ കണ്ടെത്തി അവിടെനിന്നു കൂട്ടിക്കൊണ്ടു വരികയായിരുന്നു പൊലീസ് സംഘം. കാര്‍ ഡ്രൈവറോ ലോറി ഡ്രൈവറോ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.
COMMENTS