കോയമ്പത്തൂര്‍: ദുരന്തമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണമെന്നതിനുള്ള പരിശീലന ക്ലാസിനിടെ താഴേക്കു ചാടുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില...
കോയമ്പത്തൂര്‍: ദുരന്തമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണമെന്നതിനുള്ള പരിശീലന ക്ലാസിനിടെ താഴേക്കു ചാടുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ തലയിടിച്ച് മരിച്ചു. കോയമ്പത്തൂര്‍ കലൈമഗള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ലോകേശ്വരിക്കാണ് ഈ ദാരുണാന്ത്യമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
പരിശീലന ക്ലാസ്സിനിടെ ലോകേശ്വരിയെ പരിശീലകന്‍ അറുമുഖന്‍ രണ്ടാം നിലയില്‍നിന്ന് താഴേക്ക് നിര്‍ബന്ധിച്ച് ചാടിക്കുകയായിരുന്നു. താഴെ പിടിക്കാന്‍ ആളുണ്ടായിരുന്നെങ്കിലും കെട്ടിടത്തില്‍ തലയിടിച്ചതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിശീലകനെ അറസ്റ്റ് ചെയ്തു.

COMMENTS