കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് റിഫ അറസ്റ്റില്‍. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സ...
കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് റിഫ അറസ്റ്റില്‍. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയും എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിയുമാണ് റിഫ.
കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഹമ്മദ് റിഫയ്ക്കു പ്രധാന പങ്കുണ്ടെന്നാണ് സൂചന. മഹാരാജാസ് കോളജിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ റിഫയുടെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അഭിമന്യുവിനെയും അര്‍ജുനെയും കുത്തിയത് ആരാണെന്നു പറയാന്‍ റിഫയ്ക്കു കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ അറസ്റ്റിലായ പ്രതി മുഹമ്മദില്‍ നിന്നാണ് റിഫയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് മുഹമ്മദ്.
കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇനിയും ഏഴോളം പേര്‍ അറസ്റ്റിലാവാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കേസില്‍ മുപ്പതോളം പ്രതികളാണുള്ളത്.
Highlight: One more arrest in Abhimanyu murder case.

COMMENTS