കൊച്ചി: യോഗ ദിനമായ ജൂണ്‍ 21 ന് ആര്‍ട്ട് ഒഫ് ലിവിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ ഇരുനൂറോളം കേന്ദ്രങ്ങളില്‍ 25000 പേര്‍ക്ക് ...
കൊച്ചി: യോഗ ദിനമായ ജൂണ്‍ 21 ന് ആര്‍ട്ട് ഒഫ് ലിവിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ ഇരുനൂറോളം കേന്ദ്രങ്ങളില്‍ 25000 പേര്‍ക്ക് യോഗ പരിശീലിപ്പിക്കുന്നു.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ക്ലബുകള്‍, നേവി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും ക്ലാസുകള്‍ നടത്തുന്നത്.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ പരിശീലനം ജൂണ്‍ 16ന് ആരംഭിക്കും. ആര്‍ട്ട് ഒഫ് ലിവിങ്ങിന്റെ തനത് പരിപാടിയായ 'സണ്‍ നെവര്‍ സെറ്റ്‌സ്' ജൂണ്‍ 16 ന് രാവിലെ ആറു മണിക്ക് ആരംഭിക്കും.
സൗജന്യ ക്ലാസുകള്‍കും യോഗദിന ക്ലാസുകള്‍ക്കും താല്പര്യമുള്ളവര്‍ 9447607913 ല്‍ ബന്ധപ്പെടണമെന്ന് ആര്‍ട് ഒഫ് ലിവിങ് എറണാകുളം ജില്ലാസെക്രട്ടറി ബൈജു ആര്‍ നായര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നളിനകുമാര്‍ എന്നിവര്‍ അറിച്ചു.
Keywords: Yoga, Art of Living, Sri Sri Ravisankar
Source: News Agency


COMMENTS