മോസ്കോ: യുറുഗ്വായ്-റഷ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് യുറുഗ്വായ് വിജയിക്കുകയും തോറ്റ റഷ്യയും യുറുഗ്വായും ലോകകപ്പ് ഫുട്ബോളി...
മോസ്കോ: യുറുഗ്വായ്-റഷ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് യുറുഗ്വായ് വിജയിക്കുകയും തോറ്റ റഷ്യയും യുറുഗ്വായും ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.
യുറുഗ്വായ് ഒന്നാം സ്ഥാനക്കാരും റഷ്യ രണ്ടാം സ്ഥാനക്കാരുമായാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ലൂയി സുവാരസും കവാനിയും യുറുഗ്വായ്ക്കായി ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ റഷ്യയുടെ ചെറിഷേവ് (ഓണ്‍ ഗോള്‍) വകയായിരുന്നു എതിരാളികള്‍ക്ക് അടുത്ത ഗോള്‍.
സ്മോള്‍നികോവ് 36 ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ റഷ്യ 10 പേരുമായാണ് പൊരുതിയത്. രണ്ടുവട്ടം മഞ്ഞക്കാര്‍ഡ് കണ്ടതാണ് സ്മോള്നികോവിനു വിനയായത്.
സുവാരസ് പത്താം മിനിറ്റില്‍ യുറുഗ്വായുടെ ആദ്യ ഗോള്‍ നേടി. ബോക്സിനടുത്തു കിട്ടിയ ഫ്രീകിക്ക് സുവാരസ് ഗോളാക്കി മാറ്റി. സുവാരസ് നിലം പറ്റെ എടുത്ത ഷോട്ട് റഷ്യന്‍ ഗോള്‍കീപ്പര്‍ക്കു തടുക്കാനായില്ല.
23 ാം മിനിറ്റില്‍ ലക്സാള്‍ട്ട് തൊടുത്ത ലോംഗ് റേഞ്ചര്‍ ഡെനിസ് ചെറിഷേവിന്റെ ദേഹത്തു തട്ടി ഗതിമാറി വലയില്‍ വീണ്പ്പോള് റഷ്യ ശരിക്കും നടുങ്ങി.
തുടര്‍ന്ന് കവാനി രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കോര്‍ണറില്‍നിന്ന് ലീഡ് മൂന്നാക്കി ഉയര്‍ത്തി വിജയം സുനിശ്ചിതമാക്കി.
എ ഗ്രൂപ്പില്‍ തന്നെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഈജിപ്തിനെ സൗദി അറേബ്യ കീഴടക്കി. സൂപ്പര്‍ താരം സലാ തന്റെ ആദ്യ ലോകകപ്പ് ഗോള്‍ കണ്ടെത്തിയെങ്കിലും ഈജിപ്റ്റിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ഗോളിയുടെ തലയ്ക്കു മുകളിലൂടെ 22 ാം മിനിറ്റില്‍ പന്ത് ചിപ്പ് ചെയ്തിട്ടാണ് സലാ ഗോള്‍ നേടിയത്. എന്നാല്‍ പെനാല്‍റ്റിയിലൂടെ സല്മാന് സൗദിയെ ഒപ്പമെത്തിക്കുകയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സലേം വിജയ ഗോള്‍ നേടുകയും ചെയ്തു.
COMMENTS