ന്യൂഡല്‍ഹി: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവകരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തീരുമാനത്തോടെ ബ്രാഞ...
ന്യൂഡല്‍ഹി: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവകരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തീരുമാനത്തോടെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് കുറഞ്ഞത് 12,000 രൂപ മാസ വേതനവും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപ കുറഞ്ഞ വേതനവും ലഭിക്കും. ജി.ഡി.എസ് ജീവനക്കാര്‍ക്ക് 10,000 മുതല്‍ 14500 രൂപ ശമ്പളമായിരിക്കും ഇനി മുതല്‍ ലഭിക്കുക. രാജ്യത്തെ 3.70 ഡാക് സേവകര്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും.
ഇതോടെ രണ്ടാഴ്ചയായി തപാല്‍ ജീവനക്കാര്‍ നടത്തിവന്ന സമരം അവസാനിക്കാന്‍ സാധ്യത. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ജി.ഡി.എസ് ജീവനക്കാരുടെ ക്ഷാമബത്ത കാലാകാലങ്ങളില്‍ വര്‍ദ്ധിപ്പിക്കാനും എല്ലാ ഗ്രാം ഡാക് സേവകരേയും ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കി തിരിക്കാനും തീരുമാനമായിട്ടുണ്ട്.

COMMENTS