കോഴിക്കോട്: മേഖലയിലെ ഉരുള്‍ പൊട്ടലിന്റെയും പേമാരിയുടെയും പശ്ചാത്തലത്തില്‍ കക്കാടംപൊയില്‍ പിവി അന്‍വര്‍ എംഎല്‍എ നടത്തുന്ന വാട്ടര്‍തീം പാ...
കോഴിക്കോട്: മേഖലയിലെ ഉരുള്‍ പൊട്ടലിന്റെയും പേമാരിയുടെയും പശ്ചാത്തലത്തില്‍
കക്കാടംപൊയില്‍ പിവി അന്‍വര്‍ എംഎല്‍എ നടത്തുന്ന വാട്ടര്‍തീം പാര്‍ക്കിന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി സ്‌റ്റോപ് മെമ്മോ നല്കി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പാര്‍ക്ക് തുറക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. കൈയേറ്റത്തിന്റെ പേരില്‍ ഏറെ വിവാദമുണ്ടാക്കിയതായിരുന്നു പാര്‍ക്ക്.
കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. റിംഷ ഷെറിന്‍, ഉമ്മ നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. കാണാതായ ഒന്നരവയസുകാരി റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
കാണാതായവ രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി എത്തിയിട്ടുണ്ട്. മഴ കുറഞ്ഞത് തിരച്ചിലിന് സഹായമായി.
വ്യാഴാഴ്ച വെളുപ്പിനുണ്ടായ ഉരുള്‍ പൊട്ടലില്‍ അഞ്ച് വീടുകള്‍ ഒലിച്ചു പോവുകയായിരുന്നു. കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒന്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ കണ്ടെടുത്തിരുന്നു.
COMMENTS