കൊച്ചി: വാരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ മൂന്ന് റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി ജാമ്യ...
കൊച്ചി: വാരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ മൂന്ന് റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നീ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണം, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവര്‍ കഴിഞ്ഞ രണ്ടു മാസമായി ആലുവ സബ്ജയിലിലായിരുന്നു. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീജിത്തിനെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുകയായിരുന്നെന്നും കൊലക്കുറ്റം ചുമത്തിയ എസ്.ഐയ്ക്ക് വരെ ജാമ്യം ലഭിച്ചുവെന്നും അതിനാല്‍ തങ്ങള്‍ക്കും ജാമ്യം അനുവദിക്കണമെന്നുമാണ് ഇവര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

COMMENTS