തിരുവനന്തപുരം: മലയാളത്തിന് എക്കാലത്തേക്കും ഒരുപാട് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള പ്രിയ ഗായിക എസ്.ജാനകി മരിച്ചെന്ന് സമൂഹ മാധ്യമങ്ങളി...
തിരുവനന്തപുരം: മലയാളത്തിന് എക്കാലത്തേക്കും ഒരുപാട് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള പ്രിയ ഗായിക എസ്.ജാനകി മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സൈബര്‍ ക്രൈം പൊലീസിനാണ് ഇതിന്റെ അന്വഷണ ചുമതല. മലയാളത്തിലെ പിന്നണി ഗായകരുടെ സംഘടന സമമാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം എസ്.ജാനകി മരിച്ചെന്ന തരത്തില്‍ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംസ്‌കാര സമയം വരെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എസ്.ജാനകി കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പാട്ട് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

COMMENTS