ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ശ്രീനഗറില്‍ നിന...
ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ശ്രീനഗറില്‍ നിന്ന് അറസ്റ്റിലായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു.
കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധമുണ്ടെന്നു കരുതുന്ന നാലാമന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.
വ്യാഴാഴ്ച രാത്രിയാണ് റൈസിങ് കാശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത് ബുഖാരിയെ അജ്ഞാതസംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ബുഖാരിയുടെ സുരക്ഷയ്ക്കു നിയോഗിച്ച രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടു.
ഓഫീസില്‍ നിന്നിറങ്ങി കാറിലേക്കു നടക്കുമ്പോഴാണ് ഷുജാതിനു വെടിയേറ്റത്.സംഭവസ്ഥലത്തു വച്ചു തന്നെ ഷുജാതും ഒരു പൊലീസുകാരനും മരിച്ചു.
കേസ് അന്വേഷിക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്ന് ഡിജിപി പറഞ്ഞു.
Highlight:One arrest in Shujaat Buhari murder case.

COMMENTS