ട്യൂണീഷ്യ: ടുണീഷ്യയില്‍ അഭയാര്‍ത്ഥി കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. 180 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്ക...
ട്യൂണീഷ്യ: ടുണീഷ്യയില്‍ അഭയാര്‍ത്ഥി കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. 180 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ള യാത്രക്കാരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 180 ല്‍ 100 പേരും ടുണീഷ്യന്‍ സ്വദേശികളായിരുന്നു.
പുതിയ നാവിക പാതയിലൂടെ സഞ്ചരിക്കവേയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ (ഐ.ഒ.എം) ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. തൊഴില്‍ രഹിതരായ ടുണീഷ്യക്കാരും മറ്റ് ആഫ്രിക്കന്‍ വംശജരുമാണ് ഇത്തരത്തില്‍ കടല്‍ കടന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടുന്നത്. 32,000ലേറെ ആളുകളാണ് ഇത്തരത്തില്‍ കടല്‍ മാര്‍ഗം യൂറോപ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 660 പേരോളം മരണപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

COMMENTS