മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പി...
മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പിഴ ചുമത്താന്‍ സാധ്യത. കുറ്റക്കാരിയാണെന്ന് തെളിഞ്ഞാലാണ് പിഴ ചുമത്തുന്നത്. സെബിയുടെ നിയമങ്ങളനുസരിച്ച് പരമാവധി 25 കോടി രൂപ വരെ പിഴയോ നേടിയതിന്റെ മൂന്നു മടങ്ങോ അടയ്ക്കുകയോ വേണം. എന്നാല്‍ ചന്ദ കൊച്ചാറിന്റെ സി.ഇ.ഒ സ്ഥാനം രാജിവയ്പ്പിക്കാന്‍ സെബിക്ക് അധികാരമില്ല.
ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ധൂത് എന്നിവരുമായുള്ള ബാങ്കിടപാടുകള്‍ ചോദ്യം ചെയ്തുകൊണ്ട് സെബി ചന്ദ കൊച്ചാറിനോട് വിശദീകരണം തേടിയിരുന്നു.
മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ അടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സെബിയുടെ തീരുമാനം. ചന്ദ കൊച്ചാറിന്റെ സര്‍വീസ് കാലാവധി 2019 മാര്‍ച്ചില്‍ തീരുകയാണ്.
COMMENTS