തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലവിലെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് വേള്‍ഡ് മലയാള...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലവിലെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ മഴയത്ത് ചെക്ക് ഇന്‍ കൗണ്ടറുകള്‍ ചോര്‍ന്നൊലിക്കുകയാണ്. ഇവിടെ മേല്‍ക്കൂരയില്‍ നിന്ന് ഒഴുകി വീഴുന്ന വെള്ളം ബക്കറ്റില്‍ ശേഖരിക്കുന്ന കാഴ്ച അതിദയനീയമാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലും മുന്‍ ഗ്ലോബല്‍ പ്രസിഡന്റും ആഡ്വൈസറി ബോര്‍ഡ് മെമ്പറുമായ ജോണി കുരുവിളയും പറഞ്ഞു.
വിമാനത്താവള അതോറിറ്റിയുടെ കെടുകാര്യസ്ഥതമൂലം സമയാസമയങ്ങളില്‍ ചെയ്യേണ്ട അറ്റകുറ്റ പണികള്‍ ചെയ്യുന്നില്ല. ഇതുമൂലം യാത്രക്കാര്‍ക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ദൈവത്തിന്റെ സ്വന്തം നാടുകാണാനെത്തുന്ന വിദേശ വിനോദസഞ്ചാരിള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്ന അവസ്ഥയാണ്. ഇത് കേരളത്തിന്റെ വിനോദസഞ്ചാര വൃവസായത്തെ ദോഷകരമായി ബാധിക്കും.
മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാത്തത് പ്രവാസി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ബജറ്റ് വിമാനങ്ങളില്‍ യാത്രചെയ്യുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് ലഗേജ് നിയന്ത്രണമുള്ളതിനാല്‍ വിദേശ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരുവാന്‍ സാധിക്കുന്നില്ല. ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് മാസങ്ങളായി അടച്ചിട്ടിരിക്കുകയുമാണ്.
ഒരു ചോക്ലേറ്റ് പോലും വാങ്ങാന്‍ സൗകരൃമില്ലാത്ത ഇന്ത്യയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും തിരുവനന്തപുരം. സര്‍ക്കാരിന്റെയും വിമാനത്താവള അധികാരികളുടെയും സമീപനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിഷേധിച്ചു.
COMMENTS