റൊണാള്‍ഡോയും കവാനിയും... സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിന്റെ ചിത്രം മോസ്‌കോ : മെസിക്കു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുറത്തേയ്...
റൊണാള്‍ഡോയും കവാനിയും... സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിന്റെ ചിത്രം
മോസ്‌കോ : മെസിക്കു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുറത്തേയ്ക്കു പോകുന്ന ദുരന്തത്തിന് ലോകകപ്പ് വേദി സാക്ഷിയായി. പുലിയെപ്പോലെ വന്ന് എലിയെപ്പോലെ മടങ്ങുകയാണ് പോര്‍ട്ടുഗീസ് പട.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ കഥ ഉരുഗ്വേ കഴിച്ചുവിട്ടത്. സൂപ്പര്‍താരം എഡിസന്‍ കവാനി നേടിയ ഇരട്ടഗോളുകളാണ് ഉറുഗ്വയ്ക്ക് ഗംഭീരവിജയമൊരുക്കിയത്.
കളിയുടെ ഏഴാം മിനിറ്റിലും 62ാം മിനിറ്റിലുമായിരുന്നു കവാനി കൊടുങ്കാറ്റായത്. പെപ്പെയാണ് 55ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ആശ്വാസഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍പോലും വഴങ്ങാതെ മുന്നേറിയാണ് ഉറുഗ്വെ ഈ ഘട്ടം വരെയെത്തിയത്. ഈ ലോകകപ്പില്‍ ആദ്യമായി ഗോള്‍ വഴങ്ങിയെന്നതു മാത്രമാണ് ഉറുഗ്വേയ്ക്കു മാനക്കേട്.
യൂറോ കപ്പിന് പിന്നാലെ ലോകകപ്പിലും മുത്തമിടാന്‍ മോഹിച്ചാണ് റൊണാള്‍ഡോ വന്നത്. പക്ഷേ, മടക്കം കണ്ണീരോടെയായിപ്പോയി. യൂറോപ്യന്‍ ചാമ്പ്യന്മാരെ ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ ഉറുഗ്വോ അനായാസം വീഴ്ത്തുന്ന കാഴ്ചയാണ് സോചിയില്‍ കണ്ടത്.
തന്റെ ഇഷ്ട ഫോര്‍മേഷനായ 4-4-2 ല്‍ തന്നെയാണ് പോര്‍ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്‍േറാസ് ടീമിനെ ഇറക്കിയത്. ടീമില്‍ അദ്ദേഹം മുന്ന് മാറ്റങ്ങള്‍ വരുത്തിയിരുന്നു. മുന്‍നിരയില്‍ ആന്ദ്രെ സില്‍വയെ മാറ്റി ഗോണ്‍സാലോ ഗ്വഡസ്, റൈറ്റ് വിങ് ബാക്ക് സെഡ്രിക് സോറസിന് പകരം റിക്കാര്‍ഡോ പെരീര, വലത് മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ ക്വറസ്മയുടെ സ്ഥാനത്ത് ബെര്‍ണാഡോ സില്‍വ എന്നിങ്ങനെയായിരുന്നു മാറ്റം.
4-3-1-2 ശൈലിയിലായിരുന്നു ഉറുഗ്വേ. കോച്ച് ഓസ്‌കാര്‍ ടബറെസ് പ്രതിരോധമധ്യത്തില്‍ ജോസ് ജിമാനെസിനെ തിരിച്ചുവിളിച്ചു നിറുത്തി. സെബാസ്റ്റിയന്‍ കോര്‍ടസിനെ പുറത്തിരുത്തി.
COMMENTS