സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ യുവാക്കളും വൃദ്ധന്മാരും തമ്മിലടിച്ചതിനിടെ,...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ യുവാക്കളും വൃദ്ധന്മാരും തമ്മിലടിച്ചതിനിടെ, മണ്ണുംചാരി നിന്ന കേരള കോണ്‍ഗ്രസ് സീറ്റും കൊണ്ടു പോകുമെന്നായതോടെ പാര്‍ട്ടിയില്‍ വീണ്ടും പോരു തുടങ്ങി.സീറ്റ് വിവാദത്തിന് ഇങ്ങനെയൊരു ആന്റി ക് ളൈമാക്സ് വരുമെന്ന് അഭിനവ യുവ തുര്‍ക്കികളോ അവരെ പിന്തുണച്ചവരോ കരുതിയില്ല.
കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുക്കണമെന്നു ശക്തമായ നിലപാടെടുത്തത് മുസ്ലിം ലീഗാണ്. ലീഗിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും രഹസ്യമായി രംഗത്തുണ്ടായിരുന്നു.
സീറ്റ് പിജെ കുര്യനു തന്നെ കൊടുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന നടന്ന വേളയിലാണ് യുവാക്കളായ വിടി ബലറാം, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ഇതിനെതിരേ പരസ്യമായി രംഗത്തു വന്നത്.
ഇതിനെ പ്രതിരോധിക്കാന്‍ കുര്യനും ഭാവിയില്‍ കസേര തെറിച്ചേക്കാവുന്ന വയലാര്‍ രവിയുമെല്ലാം ശക്തമായി രംഗത്തു വന്നു. യുവാക്കളുടെ വിമര്‍ശനത്തിനാണ് കൂടുതല്‍ ബലം കിട്ടിയത്.
ഇതോടെയാണ്, സീറ്റ് നഷ്ടപ്പെടുമെന്ന് ഉറപ്പായവരുടെ പിന്തുണക്കാര് ഇത്തരമൊരു നീക്കത്തിനു ചരടു വലിച്ചത്. മാണിയെക്കൊണ്ട് സീറ്റ് ചോദിപ്പിച്ചു. അതിനു കരുവായി ലീഗിനെ ഉപയോഗിക്കുകയും ചെയ്തു. സീറ്റിന്റെ പേരില്‍ കലാപമുണ്ടാക്കിയവരൊക്കെ അമളി പറ്റിയ അവസ്ഥയിലാണ്.
പിജെ കുര്യനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു താത്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിനു സീറ്റ് കൊടുക്കാനാവില്ലെന്നു വന്നതോടെ മാണിക്കു കൊടുക്കുന്നതിനു കേന്ദ്ര നേതൃത്വത്തിനു താത്പര്യവുമാണ്.
ഇടത്തേയ്ക്കു ചാഞ്ഞു നിന്ന കെഎം മാണിയെ ഒപ്പം കൂട്ടാന്‍ ഒരു വഴിയായാണ് രാജ്യസഭാ സീറ്റിനെ കേന്ദ്രനേതൃത്വം കാണുന്നത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നേതാക്കളുടെ എതിര്‍പ്പും കേന്ദ്രം പരിഗണിച്ചേക്കും.
സാധാരണ ഒന്നിലേറെ സീറ്റ് ഒഴിവു വരുമ്പോഴാണ് ഒന്ന് ഘടകകക്ഷിക്കു കൊടുത്തുകൊണ്ട് മറ്റൊന്നു കോണ്‍ഗ്രസ് എടുക്കുക. ഇക്കുറി പക്ഷേ, ആ പതിവും മാറുകയാണ്.
Keywords: KM Mani, Jose K Mani, PJ Kurien, Rajyasabha seat
COMMENTS