പ്രണബ് മുഖര്‍ജി, ശര്‍മിഷ്ഠ മുഖര്‍ജി അഭിനന്ദ് ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 2019ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയേക്കു...
പ്രണബ് മുഖര്‍ജി, ശര്‍മിഷ്ഠ മുഖര്‍ജി
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 2019ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയേക്കുമെന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്തിന്റെ വിവാദപരാമര്‍ശത്തിനു മറുപടി പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി, പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയെ തന്നെ രംഗത്തിറക്കി.അഭിനന്ദ്
അച്ഛന്‍ സജീവരാഷ്ട്രീയം വിട്ടിരിക്കുകയാണെന്നും ഭാവി പ്രധാനമന്ത്രിയാകാന്‍ അദ്ദേഹമില്ലെന്നും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു. രാഷ്ട്രപതിപദത്തില്‍ നിന്നു വിരമിച്ച അച്ഛന്‍ ഇനി സജീവരാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ശര്‍മിഷ്ഠ അടിവരയിട്ടു പറയുന്നു.
കഥക് നര്‍ത്തകിയായിരുന്ന ശര്‍മിഷ്ഠ കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസില്‍ നിന്നു മത്സരിച്ചുവെങ്കിലും 6,102 മാത്രം നേടി മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടിരുന്നു.
പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത്
മോഹന്‍ ഭാഗവതുമൊത്ത്
പ്രണബ് വീണ്ടും രാഷ്ട്രീയത്തിലെത്തുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അലോസരപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് ആസ്ഥാനത്ത് പ്രണബ് പോയതും കോണ്‍ഗ്രസിനു ക്ഷീണമായിരുന്നു. അവിടേക്കു പോകരുതെന്ന് ശര്‍മിഷ്ഠയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രണബ് വഴങ്ങിയിരുന്നില്ല.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ പ്രണബിനെ പൊതു സമ്മതനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതു തന്നെയാണ് സഞ്ജയ് റൗത്ത് ആവര്‍ത്തിച്ചതും. പ്രണബാകട്ടെ ഇക്കാര്യത്തില്‍ കടുത്ത മൗനത്തിലുമാണ്.
പ്രണബിന് പ്രധാനമന്ത്രി പദം പണ്ടേ മോഹമായിരുന്നു. അദ്ദേഹത്തെ അത്ര വിശ്വാസമില്ലാത്തതിനാലാണ് മന്‍മോഹന്‍ സിംഗ് എന്ന വിനീതവിധേയന് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്കസേര കൊടുത്തത്. അന്നുമുതല്‍ പ്രണബിന്റെ ഉള്ളില്‍ നീരസം പുകഞ്ഞിരുന്നു. പിന്നീട്, യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രണബിനെ രാഷ്ട്രപതിയാക്കിയതും അദ്ദേഹത്തെ ഒതുക്കുന്നതിന്റെ കൂടി ഭാഗമായിരുന്നു.
യുപിഎയുടെ രാഷ്ട്രപതിയായി വന്ന പ്രണബ് പക്ഷേ, പിന്നീട് ബിജെപി സര്‍ക്കാരിന്റെ വഴികാട്ടിയായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പ്രണബിന് ഉറ്റ ബന്ധമായിരുന്നു. പ്രണബിന് ഒരു വട്ടം കൂടി അവസരം കൊടുക്കാന്‍ പോലും മോഡിക്കു താത്പര്യമുണ്ടായിരുന്നു. എന്നാല്‍, മറ്റു പല ഘടകങ്ങളും അനുകൂലമല്ലാതെ വന്നതോടെയാണ് രാംനാഥ് കോവിന്ദിന് നറുക്കു വീണത്.
Keywords: Pranab Mukherjee, RSS, President of India, Sharmistha Mukherjee
COMMENTS