മോസ്‌കോ: എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗലില്‍ പ്രതീക്ഷയുടെ ഒരു പടി കൂടി കടന്നു. ഇക്കുറിയും ലൂസ്‌നിക്കി സ്‌റ്റ...
മോസ്‌കോ: എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗലില്‍ പ്രതീക്ഷയുടെ ഒരു പടി കൂടി കടന്നു. ഇക്കുറിയും ലൂസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഗോള്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ നിന്നുതന്നെ!
റൊണാള്‍ഡോ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് പോര്‍ച്ചുഗീസ് വിജയമൊരുക്കിയത്. ആദ്യ മത്സരത്തില്‍ സ്‌പെയിനെതിരെ സമനനിലയില്‍ പിരിഞ്ഞ മത്‌സരത്തില്‍ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോക്ക് ഇതോടെ ഈ ലോകകപ്പില്‍ നാലു ഗോളായി.
രണ്ടുമത്സരങ്ങളിലും തോറ്റ മൊറോക്കോയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.
മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയയാണ് മൊറോക്കോ കളമൊഴിഞ്ഞത്. തുടക്കത്തില്‍ നേടിയ ലീഡ് നിലനിറുത്താന്‍ പോര്‍ച്ചുഗല്‍ പെടാപ്പാട് പെടുകയായിരുന്നു. മുന്നേറ്റ നിരയില്‍ ഒരു ഗോളടിക്കാരനുണ്ടായിരുന്നെങ്കില്‍ തിരിച്ചടിക്കാന്‍ മൊറോക്കോയ്ക്കു കഴുന്ന അവസരങ്ങള്‍ പലതുണ്ടായിരുന്നു.
ഇറാനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ മൊറോക്കോ ജീവന്മരണ പോരാട്ടത്തിലായിരുന്നു. യുവന്റസ് പ്രതിരോധതാരം ബെനാറ്റിയ നിരവധി ഗോളവസരങ്ങളൊരുക്കിയെങ്കിലും ഫിനിഷ് ചെയ്യാന്‍ ആളില്ലാതെ പോയി.
മധ്യനിരയിലും കളിയുടെ നിയന്ത്രണം മൊറോക്കോക്കായിരുന്നു. പോര്‍ച്ചുഗീസ് ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവരുന്നതായിരുന്നു മൊറോക്കോയുടെ കളി.
COMMENTS