തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയില്‍ നിലനില്‍ക്കുന്ന ദാസ്യപ്പണി വന്‍ വിവാദമാകുന്ന സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പൊലീസ് സം...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയില്‍ നിലനില്‍ക്കുന്ന ദാസ്യപ്പണി വന്‍ വിവാദമാകുന്ന സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു. ഇന്നു രാവിലെ 10.30 ന് പൊലീസ് ആസ്ഥാനത്ത് പൊലീസ് അസോസിയേഷന്റെയും പൊലീസ് ഓഫീസ് അസോസിയേഷന്റെയും യോഗമാണ് ഡി.ജി.പി വിളിച്ചിരിക്കുന്നത്. എസ്.എ.പി ക്യാമ്പിലെ സംഘടനാ നേതാക്കളെയും യോഗത്തില്‍ വിളിച്ചിട്ടുണ്ട്.
എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ ഒരു പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ഇതുപോലുള്ള വേറെയും പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് യോഗം വിളിച്ചുകൂട്ടുന്നത്. ഇത്തരം പരാതികള്‍ ഉയരുന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിചെയ്യുന്നവരുടെ പട്ടികയും അവരുടെ വാഹനങ്ങളുടെ കണക്കും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെയും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നതാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നതുമാണ്. എന്നാല്‍ അതില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ പുതിയ വിവാദം ഉണ്ടായപ്പോഴാണ് ഇതിനെക്കുറിച്ച് ഒരന്വേഷണം പോലും ഉണ്ടായിരിക്കുന്നത്.

COMMENTS