തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്ന...
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നതനായാലും കര്‍ശനമായ നടപടി ഉണ്ടാകുമെന്നും കേരളത്തിന്റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് ദക്ഷിണമേഖല എഡിജിപി അനില്‍കാന്തില്‍ നിന്നും മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി. മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറോട് ആശുപത്രി വിട്ട ശേഷം തന്നെ വന്നു കാണാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
തന്റെ ഭര്‍ത്താവ് ഇത്രയും കാലം മാനസിക പീഡനമേറ്റുവാങ്ങി ജോലി ചെയ്യുകയായിരുന്നെന്നും ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാട്ടി ഗവാസ്‌കറുടെ ഭാര്യ രേശ്മ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. ഭര്‍ത്താവിനെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിയോട് രേശ്മ അപേക്ഷിച്ചു.
മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പിന്നീട് രേശ്മ മാധ്യമങ്ങളോട് പറഞ്ഞു.
Highlight: Chief Minister Pinarayi Vijayan against ADGP Ssudesh Kumar.

COMMENTS