തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ നേതൃമാറ്റവും തലമുറ മാറ്റവും അനിവാര്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.എസ്.നുസൂര്‍ വ്യക്ത...
തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ നേതൃമാറ്റവും തലമുറ മാറ്റവും അനിവാര്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.എസ്.നുസൂര്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരെയും വേദനിപ്പിച്ച് ഇറക്കി വിടുന്നത് ശരിയല്ലെന്നും പാര്‍ട്ടി ഈ കാര്യങ്ങളില്‍ ഇനിയെങ്കിലും അച്ചടക്കം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് വര്‍ഷക്കാലമായ മണ്ഡലം പ്രസിഡന്റുമാരെ മാറ്റുന്ന പതിവ് ശൈലി മാറണമെന്നും ഇതൊരു വലിയ സമയപരിധി ആയതിനാല്‍ കാലാവധി അഞ്ചു വര്‍ഷമായെങ്കിലും കുറയ്ക്കണമെന്നും ബ്ലോക്ക് തലങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിലും പരിധി നിശ്ചയിക്കപ്പെടണമെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി.
പാര്‍ട്ടിയുടെ നാഡീഞരമ്പായ ബൂത്ത് പ്രസിഡന്റുമാരെ വിശ്വാസത്തിലെടുക്കണമെന്നും ജംബോ കമ്മറ്റികള്‍ പിരിച്ച് വിടണമെന്നും അവരവരുടെ യോഗ്യതയനുസരിച്ച് പാര്‍ട്ടി ഘടകങ്ങളില്‍ അവരെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപയോഗമില്ലാത്തവരെ 'അവനെങ്കിലും വരുന്നുണ്ടല്ലോ?' എന്ന ശൈലി മാറ്റി ആ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തണം. അവര്‍ അവരുടെ മണ്ഡലത്തില്‍ ശരിയായ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്റ് ആരാകണം എന്ന ചര്‍ച്ച മാധ്യമങ്ങില്‍ തുടങ്ങിയിട്ട് കുറച്ചുകാലമായെന്നും എം.എല്‍.എമാരെയും എം.പി.മാരെയും അവര്‍ക്ക് പരിമിതികളുള്ളതിനാല്‍ താക്കോല്‍ സ്ഥാനങ്ങളിലേക്ക് പ്രത്യേകിച്ചും പ്രതിപക്ഷ സമയത്ത് കേരളത്തില്‍ പരീക്ഷിക്കരുതെന്നും അവര്‍ പാര്‍ട്ടി ശ്രദ്ധിച്ചാല്‍ മണ്ഡലം ബുദ്ധിമുട്ടുമെന്നും, മണ്ഡലം ശ്രദ്ധിച്ചാല്‍ പാര്‍ട്ടി ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് - എല്‍.ഡി.എഫ്
വര്‍ഗ്ഗീയതയ്‌ക്കെതിരെയും സി.പി.എമ്മിനെതിരെയും പൊലീസിന്റെ നരനായാട്ടിനെതിരെയും വാക്കുകൊണ്ടും ശരീരം കൊണ്ടും പോരാടാന്‍ അവര്‍ക്ക് ജനപ്രതിനിധി സ്ഥാനം ബാധ്യതയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാഗംത്വം പുതുമുഖങ്ങള്‍ക്ക് നല്കണമെന്നും, ചെറുപ്പക്കാര്‍ക്ക് വേണമെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടി പറഞ്ഞാല്‍ മാറാം എന്ന് പി.ജെ.കുര്യന്‍ പറഞ്ഞിട്ടുള്ളതിനാല്‍ അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ യുവ എം.എല്‍.എമാര്‍ പാര്‍ട്ടിയുടെ എം.എല്‍.എ മാരാണ്, അവരെ ജയിപ്പിച്ചത് പാര്‍ട്ടിയാണ്, അതിനാല്‍ പാര്‍ട്ടി പറയുന്ന ആര്‍ക്കും അവര്‍ വോട്ട് ചെയ്യണം. ഇക്കാര്യം അവര്‍ പാര്‍ട്ടി നേതാക്കളോടാണ് പറയേണ്ടതെന്നും ഞങ്ങള്‍ക്ക് ഇല്ലാത്ത രാഹുല്‍ ഗാന്ധിയെ വരെ ഫോണ്‍ വിളിക്കാനുള്ള ബന്ധം ഇവര്‍ക്കുണ്ടെന്നും എം.എല്‍.എ സ്ഥാനം കൈയ്യിലുള്ളപ്പോള്‍ പാര്‍ട്ടി സ്ഥാനം കിട്ടിയാല്‍ ഏറ്റെടുക്കാതെ മറ്റൊരാള്‍ക്ക് അവസരത്തിനായി മാറി നില്‍ക്കും എന്ന് പരസ്യമായി പറയാന്‍ ആര്‍ജ്ജവമുള്ള ഏതെങ്കിലും എം.എല്‍.എ ഇക്കൂട്ടത്തിലുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രായമാകുമ്പോള്‍ കുട്ടികളെപ്പോലെയാകുമെന്നും യുവാക്കള്‍ എന്തു കിട്ടിയാലും വീണ്ടും തേടിപ്പോകുന്നതുപോലെയാണ് പ്രായമാകുമ്പോഴുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് നമ്മളായി അവസാനിപ്പിക്കണമെന്നും പി.പി.തങ്കച്ചന്‍ മനസ്സുകൊണ്ട് ചെറുപ്പമാണെന്നും അദ്ദേഹം പ്രായം നോക്കിയില്ലെന്നും കുറിച്ച അദ്ദേഹം നിങ്ങളൊക്കെ സ്വയം ഒഴിഞ്ഞാല്‍ നിങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കാണെന്നും എന്തെന്നാല്‍ ഞങ്ങള്‍ക്ക് അത് ഒരു മാതൃകയാണെന്നും വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
COMMENTS