ബ്രസീലിയന്‍ ടീമിനും ആരാധകര്‍ക്കും ആശങ്കയുടെ മണിക്കൂറുകള്‍. പരുക്കേറ്റ നെയ്മര്‍ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങി. പതിനഞ്ച് മിനിറ്റ് മാത...
ബ്രസീലിയന്‍ ടീമിനും ആരാധകര്‍ക്കും ആശങ്കയുടെ മണിക്കൂറുകള്‍. പരുക്കേറ്റ നെയ്മര്‍ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങി. പതിനഞ്ച് മിനിറ്റ് മാത്രമാണ് നെയ്മര്‍ പരിശീലനം നടത്തിയത്. പന്ത് തട്ടുന്നതിനിടെ കാല്‍ക്കുഴയുടെ വേദന സഹിക്കാതെ നെയ്മര്‍ ഫിസിയോയുടെ സഹായത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു.
ഫെബ്രുവരിയില്‍ കാലിന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മുഴുവന്‍ സമയവും കളിച്ചിരുന്നു. എന്നാല്‍ സ്വിസ് താരങ്ങളുടെ മാരക ടാക്ലിംഗുകള്‍ നെയ്മറെ വീണ്ടും പരിക്കിലേക്ക് തള്ളിയിടുകയായിരുന്നു. സ്വിസ് താരങ്ങള്‍ പത്ത് തവണയാണ് നെയ്മറെ വീഴ്ത്തിയത്. ശസ്ത്രക്രിയ ചെയ്ത അതേ സ്ഥാനത്തുതന്നെയാണ് ഇപ്പോള്‍ വീണ്ടും പരിക്കേറ്റിരിക്കുന്നത്.
കോസ്റ്റാറിക്കയ്‌ക്കെതിരെ വെള്ളിയാഴ്ച നെയ്മറെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് സൂചന. പകരം ഫിര്‍മിനോയോ ഡഗ്ലസ് കോസ്റ്റയോ ടീമിലെത്തും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ സമനിലയ്ക്ക് ശേഷം ടീം പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ അസാന്നിധ്യംകൊണ്ട് നെയ്മര്‍ ശ്രദ്ധിക്കപ്പെട്ടു.
-Source:
COMMENTS