കൊച്ചി: നവജാത ശിശുവിനെ പള്ളിനടയില്‍ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്...
കൊച്ചി: നവജാത ശിശുവിനെ പള്ളിനടയില്‍ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചിരിക്കുന്നത്. കുഞ്ഞിനെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ചെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന ഇവര്‍ ജാമ്യം നേടിയിരിക്കുകയാണ്.
ഒരാഴ്ച മുമ്പാണ് ഇവര്‍ ഇടപ്പള്ളി പള്ളിനടയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത്. സി.സി ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞതാണ് ഇവരെ കണ്ടുപിടിക്കാന്‍ സഹായകമായത്.
മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷമേ കുട്ടിയെ വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു. ഇപ്പോള്‍ പത്ത് ദിവസം പ്രായമായ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ ആരോഗ്യവതിയാണ്.
എന്നാല്‍ ശിശുക്ഷേമ സമിതിയുടെ തീരുമാനം എന്തായാലും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
COMMENTS