അഡ്വ. ഗോവിന്ദ് കെ. ഭരതന്‍ രാമനാഥി (ഗോവ): ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ഉള്‍പ്പെടുത്തിയതോടെ ഭരണഘടനയും ആത്മീയതയും വേര്‍ത്തിരിഞ്ഞുവ...
അഡ്വ. ഗോവിന്ദ് കെ. ഭരതന്‍
രാമനാഥി (ഗോവ): ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ഉള്‍പ്പെടുത്തിയതോടെ ഭരണഘടനയും ആത്മീയതയും വേര്‍ത്തിരിഞ്ഞുവെന്ന് അഡ്വ. ഗോവിന്ദ് കെ. ഭരതന്‍ പറഞ്ഞു.
ഗോവയിലെ രാമനാഥ് ക്ഷേത്രത്തിലെ ശ്രീ വിദ്യാധിരാജ് സഭാമണ്ഡപത്തില്‍ നടക്കുന്ന 'ഏഴാം അഖില ഭാരതീയ ഹിന്ദു സമ്മേളന'ത്തിന്റെ ഭാഗമായുള്ള 'അഭിഭാഷക സമ്മേളന'ത്തില്‍ അദ്ദേഹം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ന്യായവ്യവസ്ഥയില്‍ നടക്കുന്ന അഴിമതിയെ എങ്ങനെ തടയണം' എന്ന വിഷയത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
നീതിന്യായ വ്യവസ്ഥയിലെ അഴിമതിയുടെ ഫലം രാഷ്ട്രവും സമൂഹവും നേരിട്ടു കൊണ്ടിരിക്കുകയാണ്. ന്യായാധിപനെ തിരഞ്ഞെടുക്കുന്ന സംവിധാനത്തിനു വ്യക്തതയില്ല. ഈ തിരഞ്ഞെടുപ്പ് പദ്ധതിയില്‍ യോഗ്യത, ദേശഭക്തി തുടങ്ങിയ ഗുണങ്ങള്‍ അവഗണിക്കപ്പെടുന്നു.
യോഗ്യതയ്ക്കു പകരം ഇന്ന് ശുപാര്‍ശയിലൂടെയാണ് ന്യായാധിപന്മാരെ തിരഞ്ഞെടുക്കുന്നത്. അതു മൂലം ന്യായവ്യവസ്ഥയില്‍ അനാചാരങ്ങള്‍ വര്‍ധിച്ചു വരുന്നു. ഈ സ്ഥിതി മാറ്റണമെങ്കില്‍ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ അനിവാര്യമാണ്. അത് ധര്‍മത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. ധര്‍മാഭിമാനികളായ പൗരന്മാര്‍ക്ക് മാത്രമേ മാതൃകാ ന്യായവ്യവസ്ഥ ഉണ്ടാക്കുവാനും അതിന്റെ നടത്തിപ്പും സാധിക്കുകയുള്ളൂ. അതിനുവേണ്ടി ധര്‍മസ്‌നേഹികളായ അഭിഭാഷകര്‍ കര്‍മനിരത
രാകണംമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. പണ്ഡിറ്റ് ശേഷ് നാരായണ്‍ പാണ്ഡേ, 'ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ്'ലെ അഡ്വ. ഹരി ശങ്കര്‍ ജെയിന്‍, ഹിന്ദു വിധീജ്ഞ പരിഷത്ത്‌ന്റെ അഡ്വ. നിലേഷ് സാങ്‌ഗോല്‍ക്കര്‍, എന്നിവരും സംസാരിച്ചു.
COMMENTS