തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ മൈക്രോ ഫിനാന്‍സ് രംഗത്തേക്കും കടക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ഈ വിവരം വ്യക്തമാക്...
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ മൈക്രോ ഫിനാന്‍സ് രംഗത്തേക്കും കടക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ഈ വിവരം വ്യക്തമാക്കിയത്. മുറ്റത്തെ മുല്ല എന്ന പേരില്‍ ഈ പദ്ധതി 26ന് പാലക്കാട് തുടങ്ങും. ഇതിലൂടെ കുടുംബശ്രീകള്‍ക്ക് ഒമ്പത് ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. അവര്‍ക്ക് ആ തുക 12 ശതമാനം പലിശ നിരക്കില്‍ അംഗങ്ങള്‍ക്ക് നല്‍കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
വരുന്ന ഓണത്തോടെ ഈ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ മന്ത്രി ഇതിലൂടെ അനധികൃത പണമിടപാടുകാര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും വ്യക്തമാക്കി.
വരുന്ന ഓണത്തോടെ ഈ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ മന്ത്രി ഇതിലൂടെ അനധികൃത പണമിടപാടുകാര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും വ്യക്തമാക്കി.
COMMENTS