കശ്മീര്‍: പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ മരണവാര്‍ത്തയറിഞ്ഞ് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തേങ്ങി. വര്‍ഷങ്ങളുടെ അടുത്തബ...
കശ്മീര്‍: പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ മരണവാര്‍ത്തയറിഞ്ഞ് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തേങ്ങി. വര്‍ഷങ്ങളുടെ അടുത്തബന്ധമാണ് കശ്മീര്‍ മുഖ്യമന്ത്രിയും ബുഖാരിയുമായുള്ളത്. 'കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം എന്നെ കാണാനെത്തിയത്.' കണ്ണീരടക്കി മെഹബൂബ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ബുഖാരിയുടെ മരണത്തില്‍ അഗാധമായ നടുക്കം രേഖപ്പെടുത്തി. സംഭവത്തെ അപലപിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ബുഖാരിയെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്. ആയിരങ്ങളാണ് ബുഖാരിയുടെയും അവസാനയാത്രയില്‍ അനുഗമിച്ചത്.
'ഒരു ശബ്ദം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. നോക്കൂ എത്രയധികം ആളുകളാണ് അദ്ദേഹത്തിനൊപ്പമുള്ളത്.' ബുഖാരിയുടെ അയല്‍വാസി മാധ്യമങ്ങളോടു പറഞ്ഞു.
ബുഹാരിയെ വ്യക്തിപരമായി അറിയാവുന്നവരെ അദ്ദേഹത്തിന്റെ മരണം തകര്‍ത്തു. ' എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. ഞാന്‍ നിശബ്ദനാക്കപ്പെട്ടു.' അധ്യാപകനും ബുഖാരിയുടെ സുഹൃത്തുമായ വാഹിദ് സാദിഖ് പ്രതികരിച്ചു.
വ്യാഴാഴ്ച രാത്രിയാണ് നാലുപേരടങ്ങുന്ന അജ്ഞാതസംഘം റൈസിങ് കശ്മീര്‍ ദിനപ്പത്രത്തിന്റെ എഡിറ്ററും പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുഹാരിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഓഫീസില്‍ നിന്നിറങ്ങി വാഹനത്തിനരികിലേക്കു നടക്കുമ്പോഴാണ് വെടിയുതിര്‍ത്തത്.
സംഭവസ്ഥലത്തുവച്ചുതന്നെ ബുഖാരിയും അംഗരക്ഷകനായ പൊലീസുകാരനും കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കശ്മീര്‍ താഴ് വരിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി പരിശ്രമിച്ചിരുന്ന പത്രപ്രവര്‍ത്തകനാണ് ബുഖാരി. ഇത് അദ്ദേഹത്തിന് ധാരാളം മിത്രങ്ങളെ എന്ന പോലെ ശത്രുക്കളെയും നേടിക്കൊടുത്തു.
Highlight: People mourn over the death Kashmir journalist Shujaat Buhari.

COMMENTS