പ്രൊഫ. കുസുംലത കേഡിയ, ചാരുദത്ത് പിംഗ്ലേ, രമേശ് ശിന്ദേ രാമനാഥി, ഗോവ : ഹിന്ദു സമൂഹം യോദ്ധാക്കളുടെ സമൂഹമായിരുന്നുവെന്നും ഇനിയും അങ്ങന...
പ്രൊഫ. കുസുംലത കേഡിയ, ചാരുദത്ത് പിംഗ്ലേ, രമേശ് ശിന്ദേ
1878ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ആര്‍മ്‌സ് ആക്റ്റ് നടപ്പിലാക്കി ഭാരതീയരെ നിരായുധമാക്കി. ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കി. ഈ നിയമത്തിനുശേഷം, അഹിംസാ വാദിയായ ഗാന്ധിജി 'ഈ നിയമം ക്ഷമാര്‍ഹമല്ല' എന്നാണ് പറഞ്ഞത്. പുരാതന കാലം മുതല്‍ തന്നെ ഭാരതത്തില്‍ സൈന്യബലം ഉണ്ട്.
പണ്ടുകാലത്ത് ഉണ്ടായിരുന്ന യോദ്ധാക്കള്‍ ആവരുടെ ശൗര്യം, പരാക്രമം കാട്ടി 'വിക്‌റ്റോറിയ ക്രോസ്' നേടിയിരുന്നു. ഇതെല്ലാം ഇവിടെ ഒരു യോദ്ധാക്കളുടെ സമൂഹം ഉണ്ടായിരുന്നു എന്നത് വെളിവാക്കുന്നു. അതിനാല്‍ സ്‌കൂള്‍ തലത്തില്‍ തന്നെ ശൗര്യം ഉണര്‍ത്തുന്ന ഗാനങ്ങളും സൈനിക പരിശീലനവും നിര്‍ബന്ധമാക്കണം. ഹിന്ദുക്കളുടെ ശൗര്യം ഉണര്‍ന്നാല്‍ ഹിന്ദുവിന് വിജയം സുനിശ്ചിതമാണെന്ന് പ്രൊഫ. കുസുംലത കേഡിയ പറഞ്ഞു.
ഏഴാം അഖില ഭാരതീയ ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായ 'ഹിന്ദു രാഷ്ട്ര സംഘടക് പരിശീലന സമ്മേളനം' ഗോവയിലെ ശ്രീ രാമനാഥ് ക്ഷേത്രത്തില്‍ ശ്രീ വിദ്യാധിരാജ് സഭാമണ്ഡപത്തില്‍ ജൂണ്‍ 9 മുതല്‍ 12 വരെ നടക്കുകയാണ്. 'ഭാരതത്തിന്റെ ധീരതയുടെ ചരിത്രവും ശൗര്യം വളര്‍ത്തേണ്ടത് ആവശ്യവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. കുസുംലത കേഡിയ സംസാരിച്ചു. ഈ സമ്മേളനത്തില്‍ ഭാരതത്തിലെ 13 സംസ്ഥാനങ്ങളിലെ 240ലധികം ഹിന്ദുത്വനിഷ്ഠരും ഹിന്ദു ജനജാഗൃതി സമിതിയുടെ പ്രവര്‍ത്തകരും പങ്കെടുക്കുന്നു.
സമ്മേളനത്തില്‍ ഭോപ്പാലിലെ ധര്‍മപാല്‍ പീഠന്റെ നിര്‍ദേശകനും ഭാരത സര്‍ക്കാരിന്റെ സാംസ്‌കാരിക വിഭാഗത്തിന്റെ മുന്‍ ഉപദേഷ്ടാവുമായ പ്രൊഫ. രാമേശ്വര്‍ മിശ്ര, വാരാണസിയിലെ ഹിന്ദു വിദ്യാ കേന്ദ്രത്തിന്റെ മുന്‍ ഡിറക്ടറായ പ്രൊഫ. കുസുംലത കേഡിയ, ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ മാര്‍ഗദര്‍ശക് സദ്ഗുരു (ഡോ.) ചാരുദത്ത് പിംഗ്ലേ, സമിതിയുടെ മഹാരാഷ്ട്രയിലെ കോര്‍ഡിനേറ്ററായ ശ്രീ. സുനില്‍ ഘന്വട്ട്, ഹിന്ദു വിധീജ്ഞ പരിഷത്തിന്റെ അഡ്വ. നിലേഷ് സാംഗോല്‍ക്കര്‍ തുടങ്ങിയവരും മാര്‍ഗനിര്‍ദേശം നല്‍കി.
ജാതിവ്യവസ്ഥ ശരിയോ തെറ്റോ എന്ന ചോദ്യം തന്നെ ഒരു തമാശയാണ്. കുലസമൂഹം എന്നാല്‍ ജാതി. പണ്ട് കാലത്ത് കുലം അഥവാ ജാതി അടിസ്ഥാനത്തില്‍ പ്രത്യേക ജോലികള്‍ ചെയ്തിരുന്നു. ഇന്ന് എല്ലാവരും എല്ലാ ജോലികളും ചെയ്യുന്നു. അപ്പോള്‍ ജാതിവ്യവസ്ഥ എവിടെ? ധര്‍മശാസ്ത്രത്തില്‍ 'ജാതി'യെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒന്നല്ലെങ്കില്‍ വേറൊരു രീതിയില്‍ ജാതിവ്യവസ്ഥ എല്ലായിടത്തും നിലനില്‍ക്കുന്നു. പൂര്‍വികരില്‍ നിന്ന് വന്ന കുറ്റത്തിന് ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല, എന്ന് പ്രൊഫ. രാമേശ്വര്‍ മിശ്ര പറഞ്ഞു.
ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ മാര്‍ഗദര്‍ശി ആയ സദ്ഗുരു (ഡോ.) ചാരുദത്ത് പിംഗ്ലേ, ഭാരതത്തില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്‌പോള്‍ സമാന സ്വഭാവമുള്ള ആളുകളെ എങ്ങനെ സംഘടിപ്പിക്കാം എന്ന കാര്യം സംസാരിച്ചു.
സമൂഹത്തില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ബോധവത്കരണം നടത്തുന്നതിനായി ഹിന്ദുത്വനിഷ്ഠരായ സംഘടനകളുടെ മാധ്യമത്തിലൂടെ ഹിന്ദുരാഷ്ട്ര ജാഗൃതിയുടെ പരിപാടികള്‍ ഭാരതത്തിലൊട്ടാകെ നടത്തുമെന്ന് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഹിന്ദുത്വനിഷ്ഠരും ധര്‍മസ്‌നേഹികളും തീരുമാനിച്ചു. ഈ പരിപാടികളില്‍ ഹിന്ദു ധര്‍മജാഗൃതി സഭകള്‍, ഗ്രാമതലത്തിലുള്ള ഹിന്ദു രാഷ്ട്ര ജാഗൃതി ബൈഠക്ക് ഇവ ഉള്‍പ്പെടുന്നു.
Keywords: Hindu Nation, Prof. Kusumlatha
Source: News Agency
COMMENTS