റോസ്‌തോവ് അരീന: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ലോക കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശത്തിന് മെക്‌സിക്കോ...
റോസ്‌തോവ് അരീന: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ലോക കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശത്തിന് മെക്‌സിക്കോ ഒരു പടി കൂടി കടന്നു.
മെക്‌സിക്കോയ്ക്കായി കാര്‍ലോസ് വെലയും ഹവിയര്‍ ഹര്‍ണാണ്ടസുമാണ് ഗോള്‍ നേടിയത്. കളി തീരുന്നതിനു തൊട്ടു മുന്‍പ് സണ്‍ ഹിയോംഗ് മിന്‍ കൊറിയയുടെ ആശ്വാസ ഗോള്‍ നേടി.
പെനാല്‍റ്റിയിലൂടെ 26 ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്കായി വെല ആദ്യ ഗോള്‍ നേടി. ഹെര്‍ണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ ബോക്‌സില്‍ യാംഗ് ഹ്യൂനിന്റെ കൈയില്‍ പന്ത് തട്ടിയതിനാണ് പെനാല്‍റ്റി വിധിച്ചത്.
അറുപത്താറാം മിനിറ്റില്‍ ഹെര്‍ണാണ്ടസ് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ മെക്‌സിക്കന്‍ ലീഡ് ഉയര്‍ത്തി. മധ്യ വരയില്‍നിന്ന് പന്തുമായി കുതിച്ച ലൊസാനൊ വലതു പാര്‍ശ്വത്തിലൂടെ ഓടിക്കയറിയ ഹെര്‍ണാണ്ടസിന് പാസ് നല്‍കുകയായിരുന്നു. രണ്ട് കൊറിയന്‍ പ്രതിരോധക്കാരെ മറികടന്ന് ഹെര്‍ണാണ്ടസ് എതിരാളികളുടെ വല ചലിപ്പിച്ചു.
തോറ്റെങ്കിലും കളിയുടെ അധികസമയത്ത് സണ്‍ ഹിയോംഗ് മിന്‍ ബോക്‌സിന്റെ വെളിയില്‍ ഇടതു മൂലയില്‍നിന്ന് പായിച്ച പന്ത് അര്‍ദ്ധ വൃത്തത്തില്‍ വലതുപോസ്റ്റില്‍ താണിറങ്ങുമ്പോള്‍ ഗോളി നിസ്സഹായനായിപ്പോയി.
COMMENTS