മോസ്‌കോ: അര്‍ജന്റൈന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി ലിയോണല്‍ മെസ്സി. റഷ്യന്‍ ലോകകപ്പിലെ ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാ...
മോസ്‌കോ: അര്‍ജന്റൈന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി ലിയോണല്‍ മെസ്സി. റഷ്യന്‍ ലോകകപ്പിലെ ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനമെന്നും മെസ്സി പറഞ്ഞു. ലോകകപ്പിനായി റഷ്യയിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു മെസ്സി.
ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ കളിക്കുമോയെന്ന് ഉറപ്പില്ല. റഷ്യയില്‍ അര്‍ജന്റീന എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുക. മൂന്ന് ഫൈനലുകളില്‍ എത്തിയെങ്കിലും കിരീടം നേടാനായില്ല. ഫൈനലില്‍ എത്തുക എന്നതും വെല്ലുവിളിയാണെന്നും മെസ്സി പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് ഒറ്റഗോളിനാണ് അര്‍ജന്റീന തോറ്റത്.
2005ല്‍ ദേശീയ ടീമിലെത്തിയ മെസ്സി 2016ലെ കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ശേഷം വിരമിച്ചിരുന്നു. പിന്നീട് തീരുമാനം മാറ്റി ടീമിലേക്ക് തിരിച്ചെത്തി. ഇത്തവണ യോഗ്യതാ റൗണ്ടില്‍ മെസ്സിയുടെ മികവാണ് അര്‍ജന്റീനയെ രക്ഷിച്ചത്.
Source:

COMMENTS