കൊച്ചി: കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച അപകടത്തിന് കാരണം ഡ്രൈവര്‍ അനില്...
കൊച്ചി: കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച അപകടത്തിന് കാരണം ഡ്രൈവര്‍ അനില്‍ കുമാറിന്റെ അശ്രദ്ധമൂലമാണെന്ന് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. വീതി തീരെ കുറഞ്ഞ റോഡില്‍ അമിത വേഗത്തില്‍ വണ്ടി വീശി എടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് സമീപത്തെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യകത്മാണ്. ഈ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.
ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും കൊച്ചിയില്‍ ഈ മാസം 15 വരെ സ്‌കൂള്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശിച്ചതായി ആര്‍.ടി.ഒ വ്യക്തമാക്കി. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. വാനിന് ഫിറ്റ്‌നസ് സ്റ്റിക്കര്‍ വാങ്ങിയിട്ടില്ല. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവരെയും പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ട്രാഫിക് സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രാവിലെ അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുക്കും. സംഭവത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.

COMMENTS