ന്യൂഡല്‍ഹി: രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്ത ഗ്രാമബന്ദ് നാലാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടര്‍ന്ന് നഗരങ്ങളില്‍ പച്ചക്കറി ഉള്‍...
ന്യൂഡല്‍ഹി: രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്ത ഗ്രാമബന്ദ് നാലാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടര്‍ന്ന് നഗരങ്ങളില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ക്ക് വില കൂടി. കിസാന്‍ ലോങ്ങ് മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ കൊടുത്ത ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് കര്‍ഷകര്‍ സമരം നടത്തുന്നത്.
ഗുജറാത്തിലെ ഒരു വിഭാഗം കര്‍ഷകര്‍ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയും നാളെ മുതല്‍ ഉപരോധസമരത്തിലേക്ക് കടക്കുകയാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിക്കൊണ്ടുള്ള ഈ സമരത്തിനിടെ കര്‍ഷകസമരം മാധ്യമ ശ്രദ്ധ നേടാനാണെന്ന ആരോപണവുമായി കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ് രംഗത്തെത്തി. ഇതിനെതിരെ സമരസമിതിയും കോണ്‍ഗ്രസും രംഗത്ത് എത്തുകയും കര്‍ഷകരോടുള്ള ബിജെപി നിലപാട് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയും ചെയ്തു.

COMMENTS