കോട്ടയം: കെവിന്‍ കൊലപാതകക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഏറ്റുമാനൂര്‍ ഫ...
കോട്ടയം: കെവിന്‍ കൊലപാതകക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.
കേസിലെ ഏഴാം പ്രതി ഷെഫിനെതിരെയാണ് കോടതി കേസെടുത്തിരിക്കുന്നത്. ഇയാളെ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്‍കിയ ആള്‍ക്കുമെതിരെയും കേസെടുത്തു.
കഴിഞ്ഞ ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പൊലീസ് വാഹനത്തില്‍ കോടതിയില്‍ പ്രതിയെ എത്തിച്ചപ്പോള്‍ ബന്ധുവിന്റെ ഫോണിലൂടെ വീട്ടുകാരെ കണ്ട് സംസാരിക്കുകയായിരുന്നു. ഇത് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതായിരിക്കാം സ്വമേധയാ കേസെടുക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

COMMENTS