പ്രതികളുമായി വെളുപ്പിനു തെളിവെടുപ്പിനു പൊലീസ്, രഹ്നയ്‌ക്കെതിരേയും കുരുക്കു മുറുകുന്നു കോട്ടയം: ദുരഭിമാനക്കൊലപാതകത്തിന് ഇരയായ കെവിന്‍ മു...
പ്രതികളുമായി വെളുപ്പിനു തെളിവെടുപ്പിനു പൊലീസ്, രഹ്നയ്‌ക്കെതിരേയും കുരുക്കു മുറുകുന്നുകോട്ടയം: ദുരഭിമാനക്കൊലപാതകത്തിന് ഇരയായ കെവിന്‍ മുങ്ങിമരിച്ചതു തന്നെയെന്ന് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ, പ്രതികള്‍ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
കെവിന്‍ മുങ്ങിമരിച്ചതാകാമെന്ന സംശയം പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതു സ്ഥിരീകരിക്കുന്നതാണ് അന്തിമ റിപ്പോര്‍ട്ട്.
ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നിട്ടില്ല. ഇതു കൂടി വന്നാല്‍ മാത്രമേ അന്തിമമായി പൊലീസിനു കേസുമായി മുന്നോട്ടു പോകാനാവൂ.
പ്രതികളുടെ പിടിയില്‍ നിന്നു കെവിന്‍ ചാടിപ്പോയെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. അങ്ങനെ രക്ഷപ്പെട്ടു പോയ കെവിന്‍ പുഴയില്‍ വീണ് മരിച്ചതാകാമെന്നാണ് ഒരു നിഗമനം. അല്ലെങ്കില്‍ അടിച്ച് അവശനാക്കി പുഴയില്‍ തള്ളിയതുമാകാം. ഇക്കാര്യങ്ങള്‍ പൊലീസാണ് സമര്‍ത്ഥിക്കേണ്ടത്.
മൃതദേഹം കിടന്ന ചാലിയേക്കര തോട്ടില്‍ പകല്‍ പോലും എളുപ്പത്തില്‍ എത്താനാവാത്ത സ്ഥലത്താണ് മൃതദേഹം കിടന്നത്. അതു സംശയം ബലപ്പിക്കുന്നു. ശരീരത്തില്‍ ഉള്ള മുറിപ്പാടുകളൊന്നും ഇത്തരത്തില്‍ വീണതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുമില്ല. അതിനാല്‍, കെവിനെ തോട്ടില്‍ കൊണ്ടു തള്ളിയതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പിടിയിലായ പ്രതികളെ ഞായറാഴ്ച തെളിവെടുപ്പിനായി കൊണ്ടുപോകുമെന്ന് അറിയുന്നു. സംഭവം നടന്ന ദിവസത്തെ അതേസമയത്ത്, പുലര്‍ച്ചെ, തെളിവെടുപ്പിനു കൊണ്ടുപോകാനാണ് പൊലീസ് ആലോചിക്കുന്നത്.
മാന്നാനത്തുനിന്നു കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വഴിയേ പുലര്‍ച്ചെ രണ്ടു മണിക്കു തന്നെ പൊലീസ് തിരിച്ചേക്കും. നടന്ന കാര്യങ്ങള്‍ക്കു വ്യക്തത വരുത്തുന്നതിനാണ് ഈ നീക്കം.
കെവിന്റെ വിധവ നീനുവിന്റെ അമ്മ രഹ്ന ഒളിവില്‍ തന്നെയാണ്. രഹ്നയെയും പ്രതി ചേര്‍ത്തേക്കും. കെവിനെ കൊന്നു കളയാന്‍ മകന്‍ ഷാനുവിനോട് നിര്‍ദ്ദേശിച്ചത് രഹ്നയാണെന്നാണ് അനീഷ് മൊഴി കൊടുത്തിരിക്ുകന്നത്.
മാന്നാനത്ത് എത്തി സംഭവത്തിന്റെ തലേന്നു തന്നെ അനീഷിന്റെ വീട് കണ്ടെത്തി തട്ടിക്കൊണ്ടു പോകലിനു തയ്യാറെടുപ്പു നടത്തിയതും രഹ്നയുടെ നേതൃത്വത്തിലാണെന്നും വ്യക്തമായിട്ടുണ്ട്.
Keywords: Kevin Murder, Shanu Chacko, Crime, Neenu, Postmortem
COMMENTS