തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ വീണ്ടും സേന പ്രതിക്കൂട്ടില്‍. എഡിജിപിയുടെ മകള്‍ക്കെതിരെ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നല്‍കി...
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ വീണ്ടും സേന പ്രതിക്കൂട്ടില്‍. എഡിജിപിയുടെ മകള്‍ക്കെതിരെ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നല്‍കിയ പരാതിയിലുള്ള കേസ് സ്റ്റേഷന്‍ തലത്തില്‍ എസ്‌ഐക്ക് അന്വേഷിക്കാവുന്നത്. എന്നിട്ടും കേസ് ക്രൈംബ്രാഞ്ചിനു വിട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ദാസ്യവൃത്തി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ വ്യവസ്ഥയുണ്ട്. സ്വകാര്യ ആവശ്യത്തിനായി പൊലീസുകാരെ ഉപയോഗിക്കുന്നത് പൊലീസ് ആക്ട് പ്രകാരം ആറു മാസം തടവും 2000 രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. എന്നാല്‍, സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ തന്നെ വ്യവസ്ഥയുള്ളപ്പോള്‍ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
അറസ്റ്റ് വൈകിക്കാനുള്ള നീക്കവും ഇതിന്റെ പിന്നിലുണ്ട്. തെളിവെടുപ്പിന്റെ മറവിലാണ് അറസ്റ്റ് വൈകിപ്പിക്കുക. പൊലീസില്‍ നിന്നു കൈമാറിക്കിട്ടിയ കേസെന്ന നിലയില്‍ സാവകാശം എടുക്കാനും ക്രൈംബ്രാഞ്ചിനു സാധിക്കും.
എഡിജിപി സുദേശ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനു വ്യക്തമായ തെളിവുണ്ടെങ്കിലും നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Keywords:Kerala police

COMMENTS