തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. ബുധനാഴ്ചത്തെ ശക്തമായ മഴയില്‍ കോഴി...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.
ബുധനാഴ്ചത്തെ ശക്തമായ മഴയില്‍ കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിലാണ് ഒരാള്‍ മരിച്ചത്. വെള്ളം കയറി തിരുവമ്പാടി ഒറ്റപ്പെട്ടു. ഇവിടെ കടകള്‍ വെള്ളത്തിനടിയിലാണ്.
കോഴിക്കോട് -കൊല്ലഗല്‍ ദേശീയപാതയില്‍ താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൃഷിസ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്.
മലപ്പുറം എടവണ്ണചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതവും തടസ്സപ്പെട്ടു.
തൃശ്ശൂര്‍ ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴ തുടരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകളെല്ലാം തുറന്നുവിട്ടു. ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.
കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Highlight: Heavy rain lashes Kerala. Landslide in Kozhikkodu, Malappuram districts. one dies.

COMMENTS