ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഷോപിയാനിലെ ബതപുര ചൗക്കിലായിരുന്നു ആക്രമണമുണ്ടായത്. പൊലീസിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്നും ലക്ഷ്യം തെറ്റി ഗ്രനേഡ് തെരുവില്‍ പതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നാല് ദിവസത്തിനിടെ കശ്മീരിലുണ്ടാകുന്ന പത്താമത്തെ ആക്രമണമാണിത്.
ജയ്ഷ് ഇ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ജയ്ഷ് ഇ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
COMMENTS