കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ആര്‍.ടി.എഫുകാര്‍ പ...
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ആര്‍.ടി.എഫുകാര്‍ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അവര്‍ സമാന്തരസേനയായി പ്രവര്‍ത്തിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ശ്രീജിത്തിന്റെ അടിവയറ്റിലെ പരിക്കാണ് മരണകാരണമെന്നും പ്രതികള്‍ മുട്ടുകൊണ്ട് ശ്രീജിത്തിന്റെ അടിവയറ്റില്‍ ഇടിച്ചതിനാലാണ് ഇതുണ്ടായതെന്നും വിശദ പരിശോധനയിലാണ് അത് കണ്ടെത്താനായതെന്നും സര്‍ക്കാര്‍ വിശദമാക്കി.
എന്നാല്‍ ഈ കേസില്‍ തങ്ങള്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിക്കുകമാത്രമായിരുന്നെന്നും ശ്രീജിത്ത് ആരാണെന്നോ വാസുദേവന്റെ വീടാക്രമിച്ച കേസോ തങ്ങള്‍ക്കറിയില്ലായിരുന്നെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ശ്രീജിത്തിന് പരിക്ക് പറ്റിയത് നേരത്തെയുള്ള അടിപിടിയിലായിരുന്നെന്നും അവര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന പൊലീസുകാരാണ് ശ്രീജിത്തിന് അടിപിടിയില്‍ പരിക്കേറ്റു എന്നു ഡോക്ടര്‍മാരോട് പറഞ്ഞതെന്നും, അത് പ്രതികള്‍ അടിവയറ്റില്‍ ഇടിച്ചതാണെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് വിധി പറയാന്‍ വേണ്ടി മാറ്റിവച്ചു.

COMMENTS